കൊച്ചി :നടിയെ ആക്രമിച്ച കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. സിനിമാ മേഖലയും പൊലീസിന്റെ ഇപ്പോഴത്തെ നീക്കത്തില്‍ ആശങ്കയിലാണ്. ദിലീപിനെ കുരുക്കാന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്‍ പൃഥ്വിരാജ്, പൂര്‍ണ്ണിമ എന്നിവര്‍ പറഞ്ഞെന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴിയാണ് സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുന്നത്.ഇതിലെ യാഥാര്‍ത്ഥ്യമെന്താണെന്ന് അറിയാനാണ് ഭൂരിപക്ഷ താരങ്ങള്‍ക്കും ഇപ്പോള്‍ താല്‍പര്യം.നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണത്തിലാണ് ദിലീപിന്‍റെ പരാതിയും ഉള്‍പ്പെടുത്തിയിരുന്നത്.കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന് ബോധ്യപ്പെട്ട നടന്‍ അതൃപ്തിയിലാണ് എന്നാണു പുറത്തു വരുന്ന വിവരം.
പ്രബലമായ ദിലീപ് – മമ്മൂട്ടി വിഭാഗം താര സംഘടയില്‍ ഒറ്റപ്പെടുകയാണ്.ഒപ്പം നിന്ന പല താരങ്ങളും പിന്മാറി.തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കണമെന്നാണ് മിക്കവരുടെയും അഭിപ്രായം.വിവാദങ്ങള്‍ ഭയന്ന് ദിലീപിനെയോ നാദര്‍ഷയെയോ ആരും ബന്ധപ്പെടുന്നില്ല.ദിലീപിന്‍റെ നേതൃത്വത്തിലുള്ള കൊച്ചി ലോബിക്കെതിരെ മറു പക്ഷം മോഹന്‍ലാല്‍ – പൃഥ്വിരാജ് വിഭാഗത്തിന്‍റെ തിരുവനന്തപുരം ലോബി 28-ന് ചേരുന്ന ‘അമ്മ’ യോഗത്തില്‍ ആഞ്ഞടിക്കുമെന്നാണ് സിനിമാ പ്രവര്‍ത്തകരുടെ അടക്കംപറച്ചില്‍.നടി ആക്രമികപ്പെട്ട കേസില്‍ സിനിമാ മേഖല അപ്പാടെ സംശയത്തിന്‍റെ നിഴലില്‍ ആയെന്നു ചൂണ്ടിക്കാട്ടി അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന സമ്മര്‍ദം യോഗത്തില്‍ ചെലുത്തുകയാണ് ഇവരുടെ നീക്കം.
അതിനിടെ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമമുണ്ടായിരിന്നുവെന്നു ദിലീപിന്‍റെ വെളിപ്പെടുത്തല്‍. നാദര്‍ഷയേയും ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയേയും ഫോണില്‍ വിളിച്ചാണ് പള്‍സര്‍ സുനി പണം ആവിശ്യപ്പെട്ടു ഭീഷണി മുഴക്കിയതെന്നായിരുന്നു ദിലീപ് വെളിപ്പെടുത്തിയത്.ഇക്കാര്യം പോലീസില്‍ പരാതിപ്പെട്ടിരുന്നതായി ദിലീപും നാദര്‍ഷയും മാധ്യമങ്ങളോട് പറഞ്ഞത്.എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത്.മുന്‍പ് പറയാത്ത ‘ഭീഷണിക്കഥ’ഇപ്പോള്‍ ഉയര്‍ത്തികൊണ്ടു വരുന്നത് എന്തിനെന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.അന്വേഷണത്തെ വഴി തെറ്റിക്കാനാണോ ഇതെന്ന സംശയവും പോലീസിനുണ്ട്. എന്നാല്‍, ആ കേസ് എല്ലാ അന്വേഷണവും പൂര്‍ത്തിയാക്കി പൊലീസ് ഫയല്‍ അടച്ചതാണ്.
ഫെബ്രുവരിയിലാണ് ഇതിനു ആസ്പദമായ സംഭവം നടന്നത്.മാനേജര്‍ അപ്പുണ്ണിയെ വിളിച്ച സുനിക്ക് അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല.നാദര്‍ഷയെ വിളിച്ചപ്പോള്‍ മറ്റൊരു സുഹൃത്തിന്‍റെ ഫോണില്‍ നിന്ന് തിരിച്ചു വിളിച്ചു സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.അന്ന് ദിലീപിനെതിരെ വ്യാപകമായ വിമര്‍ശനം ഉണ്ടായ സമയമാണ്.ഈ പശ്ചാത്തലത്തിലാണ് ‘മനസ്സുതുറക്കുന്ന’ അഭിമുഖം മനോരമ ഓണ്‍ലൈന് നല്‍കുന്നത്.ആക്രമിക്കപ്പെട്ട നടിയും മാതൃഭൂമി ചാനല്‍ അവതാരകനേയും സിനിമാ മംഗളത്തിലെ പല്ലിശ്ശേരിയേയും കടന്നാക്രമിച്ചിരുന്ന അഭിമുഖത്തില്‍ ഫെബ്രുവരിയില്‍ നടന്ന ബ്ലാക് മെയില്‍ ശ്രമത്തെ കുറിച്ചു പറഞ്ഞില്ല.രണ്ടു മാസം പിന്നിട്ടു ഏപ്രില്‍ മാസം നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് ഇക്കാര്യം പറയാതെയിരുന്നത് എന്നാണ് ഇതോടെ ബലപ്പെടുന്ന സംശയം.എല്ലാ സംഭവങ്ങളും പരാമര്‍ശിക്കുമ്പോഴും പ്രധാനപ്പെട്ട ഈ സംഭവം ദിലീപ് പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദിലീപും ഇതേ ഭീഷണി കോളിന്റെ കാര്യം പറയുന്നു.
പോലീസ് അന്വേഷണത്തില്‍ കോള്‍ വന്നത് എയർടെൽ നമ്പറിൽ നിന്നാണെന്നു വ്യക്തമായി.ആ നമ്പര്‍ ആലുവയില്‍ നിന്നും എടുത്തതാണ്. ഫോണ്‍ ആക്ടിവേറ്റായ ദിവസം തന്നെയാണ് വിളിച്ചത്. ഈ സമയത്ത് ദിലീപ് അമേരിക്കയില്‍ ടൂറിലായിരുന്നു. ആ നമ്പര്‍ ഉപയോഗിച്ച് രണ്ടു പേരെ മാത്രമേ ഫോണ്‍ ചെയ്തിരുന്നുള്ളു. അത് അപ്പുണ്ണിയേയും നാദിര്‍ഷയേയുമാണ്- ഇത്രയും കാര്യങ്ങള്‍ വ്യക്തമായ ശേഷം നമ്പരിന്റെ ഉടമയെ പൊലീസ് അന്വേഷിച്ചു.നമ്പരെടുക്കുന്നതിന് നല്‍കിയ തിരിച്ചറിയല്‍ രേഖ തമിഴ്‌നാട്ടിലേതാണ്. അവിടെ നടത്തിയഅന്വേഷണത്തില്‍ ആ തിരിച്ചറിയല്‍ രേഖ വ്യാജമാണെന്നു തെളിഞ്ഞു- അതോടെ വിളിച്ചയാള്‍ ആരാണെന്നു കണ്ടെത്താനാവാത്ത സ്ഥിതിയായി.പിന്നീട് ഫോണിന്റെ ഐഎംഇഐ നമ്പര്‍ കണ്ടെത്താനായി പൊലീസിന്റെ ശ്രമം. ഐഎംഇഐ നമ്പരില്ലാത്ത ചൈനീസ് വ്യാജഫോണാണ് വിളിക്കാന്‍ ഉപയോഗിച്ചതെന്നും തെളിഞ്ഞു.എന്നാല്‍ ജിപിആര്‍എസ് ഉപയോഗിച്ച് കോള്‍ ചെയ്ത സ്ഥലം കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അടുത്തു നിന്നാണ് കോള്‍ വന്നതെന്നും പൊലീസിന് വ്യക്തമായി എന്നും സ്ഥിരീകരിക്കാത്തതെ ആരോപണം ഉണ്ട്.