കോട്ടയം: കേരള കോണ്‍ഗ്രസ് എന്‍ഡിഎയിലേക്കിലെന്ന് വ്യക്തമാക്കി മോന്‍സ് ജോസഫ് എംഎല്‍എ. കെഎം മാണിയുടെ നിലപാടില്‍ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ജോസഫ് വിഭാഗം രംഗത്തെത്തിയത്.
ഒരു കാരണവശാലും എന്‍ഡിഎയിലേക്കില്ല. മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരെ പിന്തുണയ്ക്കും. തങ്ങള്‍ക്കു പിന്തുണ നല്‍കുന്ന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കില്ല. തനിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതു പാര്‍ട്ടിയില്‍ പറയുമെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
എല്ലാ മുന്നണികളോടും സമദൂരം പാലിക്കണമെന്ന നിലപാടിലാണ് കെ.എം.മാണി. തല്‍ക്കാലം ഒരു മുന്നണിയിലും അംഗമാകില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍തൂക്കമെന്നും മാണി അറിയിച്ചിരുന്നു.