മല ചവിട്ടാന്‍ മനീതിയുടെ രണ്ട് സംഘങ്ങള്‍ കൂടി; പ്രാദേശിക സഹായത്തോടെ എത്തുന്നത് വേഷം മാറിയെന്നും സൂചന

പമ്പ: മനീതിയുടെ നേതൃത്വത്തിലെത്തിയ ആദ്യ സംഘം പമ്പയില്‍ തുടരുകയാണ്. അതിനിടയിലാണ് വേറെ രണ്ട് സംഘങ്ങള്‍ കൂടി മല ചവിട്ടാനായി ശബരിമലയിലേക്ക് എത്തുന്നുവെന്ന വാര്‍ത്തകള്‍. 12പേര്‍ അടങ്ങുന്ന സംഘമാണ് ഇപ്പോള്‍ സന്നിധാനത്തേക്ക് ശബരിമലയിലേക്ക് എത്തുന്നത്. എറണാകുളം ഭാഗത്ത് നിന്നാണ് ഇവര്‍ സന്നിധാനത്തേക്ക് വരുന്നത്. ഭക്തരുടെ വേഷത്തിലല്ല ഇവര്‍ സഞ്ചരിക്കുന്നത്. പ്രാദേശികമായ പിന്തുണ ഇവര്‍ക്കുണ്ടെന്നാണ് സൂചന. പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂട്ടത്തിലുണ്ട്. മനിതിയുടെ മൂന്നാമത്തെ സംഘവും ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇവര്‍ വിശ്വാസികളുടെ വേഷത്തിലല്ല ഇവര്‍ സഞ്ചരിക്കുന്നത്. ചെറു ഗ്രൂപ്പുകളായാണ് ഇവര്‍ എത്തുന്നത്. രണ്ട് ഗ്രൂപ്പുകളിലായി 19സ്ത്രീകളാണ് എത്തുന്നത്. മുഴുവന്‍ സ്തീകളും അമ്പത് വയസ്സില്‍ താഴെയുള്ളവരാണെന്നാണ് വിവരം. മൂന്നാമത്തെ ടീമില്‍ ഏഴ് പേരുണ്ട്.
ആറ് പേര്‍ അടങ്ങുന്ന സംഘത്തെയാണ് ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്. പോലീസ് സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ തിരികെ പോകുമെന്ന് പറഞ്ഞ ഇവര്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പെന്നും പറഞ്ഞു. മനീതി നേതാവ് സെല്‍വിയാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ലിംഗസമത്വം ഉറപ്പാക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് സംഘം 24ന് അയച്ച വാട്‌സ് ആപ് സന്ദേശത്തിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top