തൃണമൂല്‍ കാേണ്‍ഗ്രസ് സമ്പൂര്‍ണ നാശത്തിലേക്ക്? കൂടുതല്‍ എംപിമാരും നേതാക്കളും പാര്‍ട്ടി വിടുന്നു, നേട്ടംകൊയ്ത് ബിജെപി

ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ നാശത്തിലേക്കോ? ഇന്ന് പാര്‍ട്ടിയുടെ രാജ്യസഭാ എംപി ചിക് ബറൈക്ക് രാജിവച്ചു. ഇതോടെ അടുത്തദിവസങ്ങളില്‍ രാജിവച്ച തൃണമൂല്‍ രാജ്യസഭാ എംപിമാരുടെ എണ്ണം മൂന്നായി. പാര്‍ട്ടിയുടെ അസാമില്‍ നിന്നുള്ള നേതാവും രാജ്യസഭാ എംപിയുമായ സുസ്മിത ദേവ് ഇന്നലെ രാജിവച്ചിരുന്നു.

ബറൈക്കിന്റെ രാജിയോടെ രാജ്യസഭയില്‍ പാര്‍ട്ടിയുടെ അംഗബലം 10 ആയി കുറയും. അടുത്ത ആഴ്ചയോടെ കൂടുതല്‍ തൃണമൂല്‍ എംപിമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.എംപിമാര്‍ പാര്‍ട്ടിവിടുന്നത് തടയാന്‍ മമതാ ബാനര്‍ജി ഡല്‍ഹിയില്‍ തമ്പടിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏശുന്നില്ല എന്നതിന് തെളിവാണ് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിവിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുഡ്‌ബൈ പറഞ്ഞ് പിരിഞ്ഞവരില്‍ കൂടുതല്‍പ്പേരും ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മമതയുടെ ഏറ്റവും വേണ്ടപ്പെട്ടവരായിരുന്നു. മമതയെയും തൃണമൂലിനെയും ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഇപ്പോള്‍ കാണുന്നതെന്നാണ് തൃണമൂല്‍ പറയുന്നത്.അതിനിടെ,തൃണമൂല്‍ കോണ്‍ഗ്രസിന്റെ 28 ലോക്സഭാ എംപിമാരില്‍ 19 പേര്‍ ലോക്‌സഭയില്‍ ബിജെപിക്ക് പിന്തുണ നല്‍കുന്ന പ്രത്യേക ബ്‌ളോക്കായി ഇരിക്കും. മൂന്നില്‍ രണ്ട് എംപിമാര്‍ മാറുന്നതിനാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ താര പ്രചാരകരില്‍ ഒരാളും ജാദവ്പൂര്‍ എംപിയുമായ സയോണി ഘോഷും വിമത ഗ്രൂപ്പിലുണ്ട്.

മുന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും മുന്‍ ബിജെപി നേതാവും ബോളിവുഡ് താരവുമായ ശത്രുഘ്നന്‍ സിന്‍ഹയും മറുകണ്ടം ചാടിയെന്നാണറിവ്. വിമത നീക്കത്തിന് മുന്‍കൈയെടുത്ത കകോലി ഘോഷിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തി.

Top