ഛത്തീസ്ഗഢ്: 19കാരിയെ വീട്ടില്‍ കൂട്ടിക്കൊണ്ട് വന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 20കാരനായ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കി. പീഡന ദൃശ്യങ്ങള്‍ യുവാവിന്റെ അമ്മതന്നെ ക്യാമറയില്‍ പകര്‍ത്തി. തുടര്‍ന്ന് ഈ വീഡിയോ ഉപയോഗിച്ച് രണ്ട് വര്‍ഷത്തോളം യുവതിയില്‍ നിന്നും എട്ട് ലക്ഷത്തിലധികം രൂപ ഇവര്‍ തട്ടിയെടുത്തു.
ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവിനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പോലീസ് കസ്റ്റഡിയിലുമെടുത്തു. ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
സെപ്റ്റംബര്‍ 12ന് പരാതി ലഭിച്ച പോലീസ് 15-ാം തീയതി യുവാവിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. യുവാവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഭാര്യാ സഹോദരനും യുവതിയില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറയുന്നു.
2017ലാണ് യുവതി പീഡനത്തിനിരയായത്. പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ അമ്മ യുവതിക്ക് തണുത്ത ജ്യൂസ് നല്‍കി. ജ്യൂസ് കുടിച്ചതോടെ 20കാരി മയങ്ങി പോവുകയായിരുന്നു. ഈ സമയം യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഈ ദൃശ്യങ്ങള്‍ യുവാവിന്റെ അമ്മ ക്യാമറയില്‍ പകര്‍ത്തിയെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
പ്രതിയുടെ അമ്മ പകര്‍ത്തിയ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതിയും അമ്മയും സഹോദരിയും ഭാര്യാ സഹോദരനും ചേര്‍ന്ന് എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്. മാത്രമല്ല വീഡിയോ പുറത്തുവിടുമെന്ന് ഭയപ്പെടുത്തി പലപ്പോഴും പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.