കൊച്ചി: ദിലീപ് - കാവ്യ അവിഹിത ബന്ധം മഞ്ജു വാരിയരെ അറിയിച്ചതാണ് നടിയോടുള്ള പ്രകോപനത്തിനു കാരണം. അന്നാണു പൾസർ സുനി ഇതിൽ ആദ്യമായി ഇടപെടുന്നത്.പിന്നീടു രണ്ടു വർഷങ്ങൾക്കുശേഷം ദിലീപിന്റെ ജോർജേട്ടൻസ് പൂരം സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അടുത്തഘട്ടം ഗൂഢാലോചന നടത്തിയതെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നാലു സ്ഥലങ്ങളിലായാണ് ഗൂഢാലോചന നടന്നത്; കൊച്ചിയിലെ ഹോട്ടൽ, തോപ്പുപടി ‘സിഫ്റ്റ് ജംക്ഷൻ’, തൃശൂർ കിണറ്റിങ്കൽ ടെന്നിസ് ക്ലബ്, തൊടുപുഴ ശാന്തിഗിരി കോളജ്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദിലീപ് നടത്തിയതു രണ്ടു ഘട്ടമായി. 2013ല്‍ താരസംഘടന ‘അമ്മ’ ഷോ റിഹേഴ്സലിനിടെയാണ് ഗൂഢാലോചന തുടങ്ങിയത്. 2013ൽ നൽകിയ ക്വട്ടേഷനാണിതെന്ന മട്ടിൽ നേരത്തേതന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. എറണാകുളം എംജി റോഡിലെ ഹോട്ടലിൽ നടന്ന അമ്മ ഷോയുടെ റിഹേഴ്സലിനിടെയാണു ഗൂഢാലോചനയുടെ തുടക്കം. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടി, ദിലീപിന്റെ ഭാര്യ മഞ്ജു വാര്യരെ അറിയിച്ച വിഷയത്തിൽ ഇരുവരും തമ്മിൽ രൂക്ഷമായ വഴക്കുണ്ടായിരുന്നു. നടന്‍ സിദ്ദിഖ് ഉൾപ്പെടെയുള്ള താരങ്ങളുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ച് അന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു. നടൻ മുകേഷിന്റെ ഡ്രൈവറായിരുന്ന പൾസർ സുനിയും അന്ന് ആ ഹോട്ടലിൽ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കാമെന്നു സുനി ഉറപ്പുനല്‍കി. ഇവിടെനിന്നാണ് ഗൂഢാലോചന തുടങ്ങുന്നത്.
അതേസമയം ദിലീപ് ജാമ്യാപേക്ഷ നല്‍കി. താന്‍ നിരപരാധിയാണ്. തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. കൂടാതെ താന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ദിലീപ് വ്യക്തമാക്കുന്നു.പരാതിക്കാരന്‍ കൂടിയായ തന്നെ സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും,പ്രതിയുടെ വിശ്വാസയോഗ്യമല്ലാത്ത മൊഴിയിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് ആരോപിക്കുന്നു.നിലവില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ കസ്റ്റഡി കാലാവധിക്ക് ശേഷമായിരിക്കും പരിഗണിക്കുക. ആലുവ സബ്ജയിലില്‍ പ്രത്യേക പരിഗണനയൊന്നും നല്‍കാതെ അഞ്ചു തടവുകാര്‍ക്കൊപ്പമാണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജീവപര്യന്തം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്