വാഹന പരിശോധന നാളെ മുതൽ; ഉയർന്ന പിഴത്തുക ഈടാക്കില്ല..!! കേസുകൾ കോടതിയിലേയ്ക്ക്

ഓണക്കാലത്ത് നിർത്തിവച്ചിരുന്ന വാഹന പരിശോധന വ്യാഴാഴ്ച മുതല്‍ പുനഃരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം മോട്ടര്‍ വാഹനവകുപ്പിനും പൊലീസിനും കൈമാറി. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കേന്ദ്രം ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ചതിനെത്തുടര്‍ന്നാണ് ഓണക്കാലത്ത് വാഹനപരിശോധനയും പിഴയും ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നത്.

ഓണാഘോഷം അവസാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വീണ്ടും ആരംഭിക്കുന്നത്. പരിശോധന പുനഃരാരംഭിക്കുമെങ്കിലും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കേന്ദ്ര മോട്ടര്‍ വാഹന നിയമഭേദഗതി പ്രകാരമുള്ള ഉയര്‍ന്ന പിഴത്തുക ഈടാക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസുകള്‍ കോടതിക്ക് കൈമാറും. ഇതോടൊപ്പം ബോധവല്‍ക്കരണവും ശക്തമാക്കും. പിഴത്തുകയില്‍ കേന്ദ്രം മാറ്റം വരുത്തിയശേഷം വാഹന പരിശോധന ആരംഭിക്കാമെന്ന നിലപാടിലായിരുന്നു സംസ്ഥാനം. എന്നാല്‍, വാഹനപരിശോധന അവസാനിപ്പിച്ചതോടെ നിയമലംഘനങ്ങള്‍ കൂടി. ഇതാണ് വീണ്ടും പരിശോധനകള്‍ ആരംഭിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

കേന്ദ്ര മോട്ടര്‍ വാഹന നിയമഭേദഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഗതാഗതമന്ത്രിയും ഗതാഗത പ്രിന്‍സിപ്പല്‍ െസക്രട്ടറിയും മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം 21ന് ചേരുന്നുണ്ട്. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ കുറയ്ക്കുന്നത് കേന്ദ്രത്തിന്റെ തീരുമാനത്തിനുശേഷം മതിയെന്നു മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ 16ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. പിഴത്തുകയും ശിക്ഷയും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിക്ക് മന്ത്രി കത്തയച്ചിട്ടുണ്ട്.

Top