അന്തരിച്ച എം.പി.വീരേന്ദ്രകുമാറിന്റെ സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് വയനാട്ടിൽ..

കോഴിക്കോട്:അന്തരിച്ച എം.പി.വീരേന്ദ്രകുമാറിന്റെ സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് വയനാട്ടിൽ നടത്തും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. വ്യാഴാഴ്ച രാത്രി എട്ടരയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടെ വീട്ടിലെത്തിച്ച മൃദദേഹം സംസ്‌കാരത്തിന് വേണ്ടി മൃതദേഹം കല്‍പ്പറ്റയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ടാണ്

സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന്‌ വയനാട്ടിലെ കല്പറ്റയിലാണ് വീരന്ദ്രകുമാർ ജനിച്ചത്. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എംബിഎ. ബിരുദവും നേടി. 1987 ൽ നിയമസഭാംഗവും വനം മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി.

രാഷ്ട്രീയ നേതാവ്, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ തിളങ്ങിയ വീരേന്ദ്ര കുമാര്‍ രണ്ടുതവണ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. ജെഡിഎസ്, ജെഡിയു, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) എന്നീ പാര്‍ട്ടികളുടെ മുന്‍ സംസ്ഥാന അധ്യക്ഷനാണ്. ജെഡിയുവില്‍ നിന്ന് അകന്ന ശേഷം ലോക് താന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ചു. എല്‍ഡിഎഫ് രൂപീകരിച്ച കാലത്ത് മുന്നറിയുടെ കണ്‍വീനറായിരുന്നു. വിദ്യാര്‍ഥി ആയിരുന്ന കാലത്ത് തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളോട് താല്‍പ്പര്യമുണ്ടായിരുന്നു.

അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1987ല്‍ കേരള നിയമസഭാംഗമായി. വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനകം രാജിവയ്ക്കുകയും ചെയ്തു. ധനം, തൊഴില്‍ വകപ്പുകളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയുമായിട്ടുണ്ട്. ജെഡിയു സംസ്ഥാന അധ്യക്ഷന്‍, ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, പിടിഐ ഡയറക്ടര്‍, പിടിഐ ട്രസ്റ്റി, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ അംഗം എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്. ഹൈമതഭൂവില്‍, ബുദ്ധന്റെ ചിരി, ഇരുള്‍ പരക്കുന്ന കാലം, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചു. ഓടക്കുഴല്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികളും നേടിയിട്ടുണ്ട്.ജനതാദൾ(എസ്), സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്), ജനതാദൾ(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. ലോക് താന്ത്രിക് ജനതാദൾ പാർട്ടി സ്ഥാപക നേതാവാണ്.ഉഷയാണ് ഭാര്യ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാർ എംഎൽഎ(ജോയിന്റ് മാനേജിങ് ഡയറക്‌ടർ, മാതൃഭൂമി).

Top