കോണ്‍ഗ്രസ് വഞ്ചിച്ചുഎം.പി വീരേന്ദ്രകുമാര്‍;മുന്നണി മാറേണ്ടതില്ലെന്ന് കെ.പി മോഹനന്‍

കോഴിക്കോട്: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശവുമായി ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്‍റ് എം.പി വീരേന്ദ്രകുമാര്‍. കോണ്‍ഗ്രസ് വഞ്ചിച്ചെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതരെ നിര്‍ത്തി പാര്‍ട്ടിയെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. മുന്നണി മാറ്റം ചര്‍ച്ചക്കെടുത്ത ജനതാദള്‍ (യു) കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗത്തിലായിരുന്നു വീരേന്ദ്രകുമാറിന്‍െറ വിമര്‍ശം.

 

മുന്നണി മാറ്റത്തെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ രണ്ട് തട്ടിലായതോടെ ജില്ലാ കൗണ്‍സില്‍ യോഗം വാക്കേറ്റം വരെയെത്തി. യു.ഡി.എഫില്‍ നിന്ന് പാര്‍ട്ടിക്ക് നീതി ലഭിക്കുന്നില്ലെന്ന പൊതുവികാരം പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. യു.ഡി.എഫില്‍ ചേര്‍ന്നതോടെ പാര്‍ട്ടി ശോഷിച്ചതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.യു.ഡി.എഫില്‍ നിന്ന് പാര്‍ട്ടിക്ക് നീതി ലഭിക്കുന്നില്ലെന്ന പൊതുവികാരം പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.ഡി.എഫില്‍ ചേര്‍ന്നതോടെ പാര്‍ട്ടി ശോഷിച്ചതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
എന്നാല്‍ മുന്നണി മാറേണ്ട സാഹചര്യമില്ലെന്നായിരുന്നു മന്ത്രി കെ.പി.മോഹനനടക്കമുള്ളവരുടെ നിലപാട്. തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പാര്‍ട്ടി ആത്മപരിശോധന നടത്തണം. സി.പി.എമ്മിന്‍െറ മനോഭാവത്തില്‍ മാറ്റം വന്നെന്ന് താന്‍ കരുതുന്നില്ലെന്നും കെ.പി.മോഹനന്‍ വ്യക്തമാക്കി. അതേസമയം, തദ്ദേശതിരഞ്ഞെടുപ്പ് വിലയിരുത്തല്‍ മാത്രമാണ് യോഗത്തില്‍ നടന്നതെന്നും മറ്റൊന്നും ചര്‍ച്ചചെയ്തിട്ടില്ലെന്നും വീരേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Top