കോണ്‍ഗ്രസ്സ് മൃദുഹിന്ദുത്വവാദികളെന്ന് ജെഡിയു നേതാവ് വര്‍ഗീസ് ജോര്‍ജ്,കോണ്‍ഗ്രസ്സിനെതിരെ സോണിയയോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി ജെഡിയു സെക്രട്ടറി ജനറല്‍,വീരന്റേയും കൂട്ടരുടേയും മുന്നണിമാറ്റത്തിന് വേഗം കൂടുന്നു.

കൊച്ചി:കോണ്‍ഗ്രസ്സിനെതിരെ കൂടുതല്‍ കടുത്ത പരാമര്‍ശങ്ങളുമായി ജനതാദള്‍ യു നേതാവ് വര്‍ഗീസ് ജോര്‍ജ് രംഗത്ത്.കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഏഡിറ്റേഴ്‌സ് അവറില്‍ പങ്കെടുക്കുമ്പോഴായിരുന്നു സോണിയയുമായുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സിനെതിരായി തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചാനല്‍ ചര്‍ച്ചയില്‍ വര്‍ഗീസ് ജോര്‍ജ് തുറന്ന് പറയുകയായിരുന്നു.കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചത്.വെള്ളാപ്പള്ളിയേയോ സംഘപരിവാറിനേയോ നേരിടാനുള്ള ശക്തി കോണ്‍ഗ്രസ്സിനില്ലാതായെന്ന് ജെഡിയു സോണിയയോട് തുറന്ന് പറഞ്ഞു.വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.

മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ വീരന്റെ ജെഡിയു ഇതോടെ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജ്ജീവമാക്കിയിരിക്കുകയാണ്.അടുത്ത ദിവസങ്ങളില്‍ തന്നെ പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍ മുന്നണിക്കെതിരായി രംഗത്തെത്തുമെന്നാണ് പറയപ്പെടുന്നത്.മുന്നണിമാറ്റം ചര്‍ച്ച ചെയ്യാനായി ജെഡിയു ജില്ലാ കമ്മറ്റി യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.തിരഞ്ഞെടുപ്പ് അവലോകനമെന്ന പേരില്‍ വിളിക്കുന്ന യോഗങ്ങളില്‍ പ്രധാന ചര്‍ച്ച മുന്നണിമാറ്റം തന്നെയാണ്.അടുത്ത് നടക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തോടെ ഇടതുപക്ഷത്തേക്ക് ചേക്കേറാനാണ് ജെഡിയു ശ്രമിക്കുന്നത്.എപ്പോള്‍ വെണമെങ്കിലും വീരന് തിരിച്ച് വരാമെന്നാണ് ഇപ്പോള്‍ സിപിഎം നേതാക്കളുടെ ഈ വിഷയത്തിലുള്ള സമീപനം.കോണ്‍ഗ്രസ്സിനെതിരെ കൂടുതല്‍ കുറ്റാരോപണങ്ങള്‍ നിരത്തി പുറത്തെത്താനാണഠ്രെ സിപിഎം അവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.മന്ത്രി കെപി മോഹനന്‍ മാത്രമാണ് മുന്നണിമാറ്റത്തെ പാര്‍ട്ടിയില്‍ എതിറ്ക്കുന്നതെന്നും സൂചയുണ്ട്.മുന്നണി വിടാന്‍ ഏതാണ്ട് ധാരണയായതോടെ ഇനി കൃഷിമന്ത്രിയുടെ നിലപാടാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top