പടയണിയുമായി കെ.പി. മോഹനന്‍ നിയമസഭയിലേക്ക്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍നിന്നും മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മുന്‍മന്ത്രി കെ.പി. മോഹനന്‍ ഇനിയും നിയമസഭയിലത്തെും. കഴിഞ്ഞ യു.ഡി.എഫ്  സര്‍ക്കാറിന്‍െറ കാലത്ത് നിയമസഭാ തളത്തില്‍ നിറഞ്ഞുനിന്ന മോഹനന്‍ പക്ഷേ, ഇത്തവണ പ്രസ് ഗാലറിയിലാണ് പുതിയ നിയോഗവുമായത്തെുക.

സ്വന്തം സായാഹ്ന പത്രമായ പടയണിയുടെ ലേഖകനും കോളമിസ്റ്റുമായി മിന്നിത്തിളങ്ങാനാണ് ഇദ്ദേഹം ഒരുങ്ങുന്നത്.  ജൂലൈ 11 മുതല്‍ പടയണി ലേഖകനായി നിയമസഭാ പ്രസ് ഗാലറിയില്‍ ഹാജരാകും. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനു മുമ്പേ പത്രപ്രവര്‍ത്തനത്തില്‍ പയറ്റിത്തെളിഞ്ഞ മോഹനന് പടയണിയുടെ പ്രവര്‍ത്തനവും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോകാനാണ് താല്‍പര്യം.
സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കുപുറമെ സ്ഥിരം കോളവുമുണ്ടാകും. നര്‍മ കോളമായിരിക്കുമെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള രാഷ്ട്രീയ ആയുധങ്ങളായി മോഹനന്‍െറ വാക്കുകള്‍ മാറുമെന്ന് പഴയ സഹപ്രവര്‍ത്തകര്‍ പറയുന്നു. 1973ലാണ് കെ.പി. മോഹനന്‍െറ പിതാവ് പി.ആര്‍. കുറുപ്പ് പടയണി എന്ന സായാഹ്ന പത്രം തുടങ്ങുന്നത്. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, മാഹി മേഖലകളുള്‍പ്പെടെ ഏറെ പ്രചാരമുള്ള പത്രമാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പടയണിയുടെ തുടക്കകാലത്തുതന്നെ കെ.പി. മോഹനനും റിപ്പോര്‍ട്ടറായിരുന്നു. സ്പോര്‍ട്സ് റിപ്പോര്‍ട്ടുകളിലാണ് ഏറെ താല്‍പര്യം കാണിച്ചത്. പിതാവിന്‍െറ മരണശേഷം രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും പത്രത്തിന്‍െറ നടത്തിപ്പില്‍ വീഴ്ച കാണിച്ചിരുന്നില്ല. എന്നാല്‍, എം.എല്‍.എയും മന്ത്രിയുമായപ്പോള്‍ പത്രത്തില്‍ എഴുതാന്‍ സാധിച്ചിരുന്നില്ല. എങ്കിലും എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടത്തിന് ഇദ്ദേഹം സമയം കണ്ടത്തെിയിരുന്നു.

Top