ദുബായില്‍ നിന്ന് മലയാളി ലോകസുന്ദരി ! 2 മക്കളുടെ മാതാവായ വിജയലക്ഷ്മി രതീഷ്‌ ഈ വര്‍ഷത്തെ മിസിസ് ഗ്ലോബല്‍ ഗോഡ്സ് ഒാണ്‍ കണ്‍ട്രി

കൊച്ചി :2 മക്കളുടെ മാതാവായ വിജയലക്ഷ്മി രതീഷ്‌ ഈ വര്‍ഷത്തെ മിസിസ് ഗ്ലോബല്‍ ഗോഡ്സ് ഒാണ്‍ കണ്‍ട്രി’ആയി തിരെഞ്ഞെടുക്കപ്പെട്ടു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 25 പേരെ പിന്നിലാക്കി ദുബായില്‍ നിന്നുള്ള മലയാളി സുന്ദരി കൊച്ചിയില്‍ നടന്ന മിസിസ് ഗ്ലോബല്‍ ഗോഡ്സ് ഒാണ്‍ കണ്‍ട്രി 2017 സൗന്ദര്യ മത്സരത്തില്‍ ഒന്നാമതെത്തിയത്.മംഗലാപുരത്ത് സ്ഥിര താമസമാക്കിയ കണ്ണൂര്‍ സ്വദേശിനി വിജയലക്ഷ്മി രതീഷാണ് സമ്മാനാര്‍ഹയായത് . രണ്ടു മക്കളുടെ മാതാവാണ് ലോകസുന്ദരി. GLOBAL FAM

വിജയലക്ഷ്മിക്ക് അഞ്ച് ലക്ഷം രൂപയും ഉപഹാരങ്ങളും ലഭിച്ചു. കഴിഞ്ഞ മാസം ദുബായില്‍ നടന്ന ഒാഡീഷനിലാണ് വിജയലക്ഷ്മിക്ക് കൊച്ചിയിലേയ്ക്ക് ടിക്കറ്റ് ലഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായിരുന്നു കൊച്ചിയിലെ മത്സരം. മികച്ച നര്‍ത്തകി കൂടിയായ വിജയലക്ഷ്മി എല്ലാ വിഭാഗത്തിലും ഒന്നാമതായി. നേരത്തെ യുഎഇയില്‍ നടന്ന സൗന്ദര്യ മത്സരങ്ങളില്‍ ഇവര്‍ റാണിപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്.എന്‍എംസി ഗ്രൂപ്പില്‍ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് സ്വദേശി രതീഷാണ് ഭര്‍ത്താവ്. മക്കള്‍: ആദിത്യ, സംരീന്‍.
കടപ്പാട് :സത്യം ഓണ്‍ലൈന്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top