ധോണിക്ക് ഒരു പ്രണയമുണ്ടായിരുന്നു; പക്ഷെ അതിന് ആയുസ്സ് കുറവായിരുന്നു; പ്രിയങ്കയെ ഉപേക്ഷിച്ചത് എന്തിനായിരുന്നു?

4

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് വിവാഹത്തിനുമുന്‍പ് ഒരു പ്രണയമുണ്ടായിരുന്നു. ആരായിരുന്നു ധോണിയുടെ കാമുകി? ആരുമറിയാത്ത ഇത്തരം ജീവിത കഥകളുമായി എംഎസ് ധോണി: ദ് അണ്‍ടോള്‍ഡ് സ്റ്റോറി എത്തുകയാണ്. ധോണിയുടെ ജീവിത കഥകളാണ് ചിത്രത്തിന്റെ പ്രമേയം.

അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ നിര്‍ണായക വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സാക്ഷിയുമായുള്ള വിവാഹത്തിന് മുമ്പ് ധോണിക്ക് ഒരു പ്രണയമുണ്ടായിരുന്നു. പ്രിയങ്ക എന്നായിരുന്നു പെണ്‍കുട്ടിയുടെ പേര്. ജീവിതപങ്കാളിയായി പ്രിയങ്കയെ ഒപ്പം കൂട്ടാന്‍ തന്നെയായിരുന്നു ധോണിയുടെ തീരുമാനം. എന്നാല്‍ ആ സന്തോഷത്തിന് ആയുസ് കുറവായിരുന്നു. ധോണിയെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ഞെട്ടിച്ചു കൊണ്ട് പ്രിയങ്ക ഒരു കാറപകടത്തില്‍ മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ മാനസികമായി തകര്‍ന്ന് പോയ ധോണി, കരിയറിന് വിരാമമിടുമെന്നാണ് അടുത്ത സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ധോണി വന്‍തിരിച്ചുവരവ് നടത്തുകയായിരുന്നു. 2004-05ല്‍ വിശാഖപ്പട്ടത്ത് നടന്ന ഇന്ത്യ-പാക് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ധോണി, ടീം ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങി. അന്ന് 123 പന്തില്‍ 148 റണ്‍സെടുത്ത ധോണി, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കുകയായിരുന്നു.

ധോണി ആരുമായി പങ്കുവയ്ക്കാത്ത ഈ പ്രണയകഥയും അണിയറപ്രവര്‍ത്തകര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ ധോണി എതിര്‍ക്കുമോ എന്ന ആശങ്ക അണിയറപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ധോണി സമ്മതിക്കുകയായിരുന്നു. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 30ന് റിലീസ് ചെയ്യും. സുഷാന്ത് സിംഗ് രജ്പുതാണ് ധോണിയായി എത്തുന്നത്. കാമുകിയുടെ വേഷത്തില്‍ ദിഷ പട്ടാണിയും എത്തും. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ഇന്‍സ്പയേഡ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഋതി സ്പോര്‍ട്സിന്റെ ഉപകമ്പനിയാണ് ഇന്‍സ്പെയേഡ് എന്റര്‍ടെയ്ന്‍മെന്റ്.

Top