
കൊച്ചി: ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ തടയില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്. സുപ്രീം കോടതി വിധി വന്നതിനി ശേഷം ധാരാളം സ്ത്രീകള്‍ ശബരിമലയില്‍ പോകണമെന്ന് ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇത് സംഘര്‍ഷം സൃഷ്ടിക്കുന്ന തരത്തിലേക്ക് വളരുകയാണ്. ഈ അവസര്തതിലാണ് എം.ടി. രമേശ് നയം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദു വിശ്വാസികളായ സ്ത്രീകളാരും ശബരിമലയില്‍ പോകുമെന്ന് തോന്നുന്നില്ലെന്നും എം.ടി രമേശ് പറഞ്ഞു. അവിശ്വാസികളായ സ്ത്രീകളെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്ന സര്‍ക്കാര്‍ ആദ്യം വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് ശബരിമലയില്‍ പോയി തൊഴാന്‍ സൗകര്യമൊരുക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
പമ്പയിലെ ഇന്നത്തെ അവസ്ഥ വിശ്വാസികള്‍ക്ക് സൗകര്യമായി ദര്‍ശനം നടത്തി വരാവുന്ന രീതിയിലല്ല. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യമൊന്നും നടപ്പിലാകുന്ന കാര്യമല്ലെന്നും എം.ടി രമേശ് പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ നടത്താനിരിക്കുന്ന ലോങ് മാര്‍ച്ച് നാളെ ആരംഭിക്കും. പി.എസ് ശ്രീധരന്‍പിള്ള നയിക്കുന്ന യാത്ര 15ന് സെക്രട്ടറിയേറ്റ് മാര്‍ച്ചോടെ അവസാനിക്കും. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര പന്തളത്ത് നിന്നാണ് ആരംഭിക്കുന്നത്.
15നാണ് യാത്ര സമാപിക്കുന്നത്. 15ന് പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടറിയേറ്റ് മാര്‍ച്ചോടെ സമാപിക്കും. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നുള്ള എന്‍.ഡി.എ നേതാക്കളേയും ലോങ്ക് മാര്‍ച്ചില്‍ എത്തിക്കും.