സ്ത്രീധന പീഡനം :കൊല്ലം സ്വദേശിനി മക്കയിൽ ആത്മഹത്യ ചെയ്തത് ഭർത്താവിനെ വീഡിയോ കോൾ ചെയ്ത്; യുവാവിനെതിരെ പരാതിയുമായി യുവതിയുടെ വീട്ടുകാർ

സ്വന്തം ലേഖകൻ

കൊല്ലം: ഭർത്താവിനെ വീഡിയോ കോൾ ചെയ്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെതിരെ ആരോപണവുമായി ബന്ധുക്കൾ. കൊല്ലം അഞ്ചൽ സ്വദേശിനിയായ മുഹ്‌സീനയാണ് മക്കയിൽ ആത്മഹത്യ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മക്കയിൽ നേഴ്‌സായി ജോലി ചെയ്ത് വരികെയായിരുന്നു മുഹ്‌സീന. കഴിഞ്ഞ ദിവസമാണ് യുവതിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീധന പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മുഹ്‌സിനയുടെ ഭർത്താവ് സമീർ റിയാദിലാണ്. ഇയാളെ വീഡിയോ കോൾ ചെയ്തുകൊണ്ട് മുഹ്‌സിന ജീവനൊടുക്കിയെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

സംഭവത്തിൽ മുഹ്‌സിനയുടെ കുടുംബം പുനലൂർ ഡി വൈ എസ് പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. മുഹ്‌സിന സമീർ ദമ്പതികൾക്ക് മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്.

Top