മുകേഷ് അംബാനിയും മകനും ശ്രീകൃഷ്ണനെ കുറികൊടുത്ത് വിവാഹം ക്ഷണിക്കാന്‍ ഗുരുവായൂരില്‍ ഹെലികോപ്റ്ററില്‍ എത്തി

മുകേഷ് അംബാനിയുടെ രണ്ട് മക്കളുടെ വിവാഹ വാര്‍ത്തകള്‍ ഏതാനും നാളുകളായി പുറത്തു വരുന്നുണ്ട്. മകന്റെയും മകളുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും വിവാഹക്കുറികളും ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഇപ്പോഴിതാ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും മകനും വിവാഹവുമായി ബന്ധപ്പെട്ട് കേരളത്തിലും എത്തിയിരിക്കുന്നു.

ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയാണ് കോടീശ്വരനും പുത്രനും എത്തിയത്. മുകേഷ് അംബാനിയുടെ രണ്ടു മക്കളുടേയും വിവാഹം ഡിസംബര്‍ പന്ത്രണ്ടിനാണ്. ഇതിനു മുന്നോടിയായാണ് ഇഷ്ടക്ഷേത്രങ്ങളിലെ ദര്‍ശനം. മുംബൈയില്‍ നിന്ന് രാവിലെ തിരുപ്പതി ക്ഷേത്രത്തിലെത്തി ദര്‍ശനം കഴിഞ്ഞതിനു ശേഷമാണ് ഗുരുവായൂരിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ രാവിലെ 8.50ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങി. അവിടെ നിന്ന് കാര്‍ മാര്‍ഗം ദേവസ്വത്തിന്റെ ശ്രീവല്‍സം ഗസ്റ്റ്ഹൗസിലെത്തി. 9.20ന് ക്ഷേത്രത്തിലെത്തി ദര്‍ശനം കഴിഞ്ഞ് 10ന് മടങ്ങി. രാമേശ്വരം ക്ഷേത്രത്തിലേയ്ക്കാണ് ഇവിടെ നിന്നു പോയത്. അവിടെ പൂജകള്‍ ഏല്‍പിച്ചതിനാല്‍ നടയടയ്ക്കുന്നതിനു മുന്‍പായി യാത്ര തിരിക്കുകയായിരുന്നു. മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയുടെയും ആകാശ് അംബാനിയുടെയും വിവാഹം ഡിസംബര്‍ പന്ത്രണ്ടിന് മുംബൈയിലാണ്. വിവാഹക്ഷണക്കത്തുകളും കണ്ണനു മുന്നില്‍ സമര്‍പിച്ചു.

തുടര്‍ന്ന് വിവാഹക്ഷണക്കത്ത് ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിന് കൈമാറി. നെയ്, കാണിക്ക, കദളിക്കുല എന്നിവ സോപാനത്ത് സമര്‍പിച്ചായിരുന്നു ദര്‍ശനം. വിവാഹശേഷം നവദമ്പതികളുമായി വീണ്ടും ദര്‍ശനത്തിനെത്തുമെന്ന് മൂകേഷ് അംബാനി ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിനോടു പറയുകയും ചെയ്തു.

Top