മുല്ലപ്പെരിയാറിലെ മരംമുറിക്ക് തീരുമാനമെടുത്തത് സെപ്തംബർ 17ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ.ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ മാസങ്ങൾക്കു മുമ്പേ കേരളം സന്നദ്ധമായിരുന്നു

കൊച്ചി: വിവാദ മരംമുറി ഉത്തരവില്‍ സര്‍ക്കാര്‍ വാദങ്ങള്‍ പൊളിച്ച് കൂടുതല്‍ രേഖകള്‍ പുറത്ത്. മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ നേരത്തെ തന്നെ ധാരണയായതിന് തെളിവ്. മുല്ലപ്പെരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ മാസങ്ങൾക്കു മുമ്പേ കേരളം സന്നദ്ധമായിരുന്നു. ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കാൻ സെപ്തംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ ധാരണയായിരുന്നെന്ന് റൂൾ കർവ് കേസിൽ സത്യവാങ്മൂലത്തിനൊപ്പം കേരളം സുപ്രിംകോടതിയിൽ നൽകിയ അനുബന്ധ രേഖയിൽ വ്യക്തമാക്കുന്നു.

ഡോ. ജോ ജോസഫിന്‍റെ ഹരജിയിലെ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നോട്ടിലാണ് നിര്‍ണായക വിവരമുള്ളത്. ഒക്ടോബര്‍ 27ന് സമര്‍പ്പിച്ച രേഖയില്‍ നിന്ന് സെപ്തംബര്‍ 17ന് ചേര്‍ന്ന സെക്രട്ടറി തല യോഗത്തില്‍ തന്നെ ബേബി ഡാം ബലപ്പെടുത്താന്‍ ധാരണയായെന്ന് വ്യക്തം. ഇതിനാവശ്യമായ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനും ഏതാനും മരങ്ങള്‍ മുറിക്കാനും തീരുമാനമായതായി കേരളം തന്നെ വിശദീകരിക്കുന്നു. മരം മുറിക്കുന്നതിനായുള്ള അപേക്ഷ നടപടി ക്രമം പാലിച്ച് സമര്‍പ്പിക്കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെ തമിഴ്നാട് അത് പാലിച്ചില്ലെന്നും നോട്ടിൽ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് ഒക്ടോബര്‍ 30നാണ് തമിഴ്നാട് പര്‍വേശ് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയും ഈ മാസം അഞ്ചിന് അനുമതി നല്‍കി കൊണ്ടുള്ള വിവാദ ഉത്തരവ് പുറത്തിറക്കുകയും ചെയ്തത്. അതായത് സ്റ്റാലിന്‍ നന്ദി അറിയിക്കുന്നതിന് മുന്‍പേ തന്നെ മരം മുറിക്കാനുള്ള തീരുമാനം കേരളത്തിന് അറിയാമായിരുന്നുവെന്ന് കൂടി തെളിയിക്കപ്പെടുന്നു

Top