തിരുവനന്തപുരം :മുല്ലപെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു. വനം വകുപ്പ് ചീഫ് കണ്‍വര്‍വേറ്ററുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ സംസ്ഥാന വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻെറ ഓഫീസ് അടക്കം അറിഞ്ഞില്ലെന്ന് എ.കെ ശശീന്ദ്രൻ. ഇത്തരം വിഷയങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുത്താൽ പോരെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് തേടിയതായും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയ വിവരം പുറത്തുവന്നത്.
അതേസമയം ഐഎഫ്എസ് ഉദ്യോഗസ്ഥരെ നേരിട്ട് സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിക്ക് അനുമതിയില്ല ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന് കാത്തിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘വനം വകുപ്പ് ചീഫ് കണ്‍വര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി ഉണ്ടാവും. ഐഎഫ്എസ് ഉദ്യോഗസ്ഥരെ നേരിട്ട് സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിക്ക് അനുമതിയില്ല. കര്‍ശനമായ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം, മറ്റ് നടപടി മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും.കൂടുതല്‍ അന്വേഷണവും നടപടിയും നിര്‍ബന്ധമാണ്.’ എകെ ശശീന്ദ്രന്‍ പറഞ്ഞു.
ശനിയാഴ്ച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളത്തിന് നന്ദി അറിയിച്ചുകൊണ്ട് പത്രകുറിപ്പ് പുറത്തിറക്കിയതോടെയാണ് മരം മുറിക്ക് കേരളം അനുമതി നല്‍കിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇത് വനം വകുപ്പ് മന്ത്രി അറിഞ്ഞിരുന്നില്ല. മന്ത്രി അറിയാതെ ഡാമിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര വീഴ്ച്ചയെന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്. മുല്ലപെരിയാറും ബേബി ഡാമും രാഷ്ട്രീയ ചര്‍ച്ച നടക്കുന്ന വിഷയങ്ങളായതിനാല്‍ തന്നെ അത്തരമൊരു വിഷയത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അത് ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ആലോചിച്ചാല്‍ മതിയാകില്ലെന്നായിരന്നു മന്ത്രി രാവിലെ മാധ്യമങ്ങളെ അറിയിച്ചത്. ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ഫോറസ്റ്റ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.