സെക്​സ്​ റാക്കറ്റുമായി ബന്ധം; ആള്‍ദൈവം സുനില്‍ കുല്‍ക്കര്‍ണി അറസ്​റ്റില്‍

മുംബൈ:ആള്‍ദൈവം സുനില്‍ കുല്‍ക്കര്‍ണി അറസ്റ്റില്‍ . സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ദൈവം സുനില്‍ കുല്‍ക്കര്‍ണി മുംബൈയില്‍ ആണ്# അറസ്റ്റിലായത് . ഷിഫു സണ്‍കൃതി എന്ന സംഘടനയുടെ നേതാവാണ് സുനില്‍ കുല്‍ക്കര്‍ണി. തങ്ങളുടെ മക്കളെ കൂല്‍ക്കര്‍ണി കെണിയിലാക്കിയിരിക്കുകയാണെന്ന് കാണിച്ച് മൂന്ന് ദമ്പതികള്‍ ബോംബൈ ഹൈകോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .

മയക്കുമരുന്ന് നല്‍കിയാണ് തങ്ങളൂടെ മക്കളെ കെണിയിലാക്കിയതെന്നും രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക മാധ്യമങ്ങളും ഇത്തരത്തില്‍ പെണ്‍കുട്ടികളെ കെണിയിലാക്കാന്‍ ഉപയോഗിച്ചിരുന്നതായും പരാതിയില്‍ പരാമര്‍ശമുണ്ട്.രഞ്ജിത് മോര്‍ അനുജ പ്രഭുദേശായി എന്നിവരടങ്ങിയ ബോംബൈ ഹൈക്കോടതി ബെഞ്ച് പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതി ഗൗരവമുള്ളതാണെന്നും ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്നും മുംബൈ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top