യുവതിയെ പീഡിപ്പിച്ച് പണ തട്ടിയെടുത്ത കാന്‍സര്‍ സ്വാമി അറസ്റ്റില്‍; പിടിക്കപ്പെട്ടപ്പോള്‍ യുവതി കഴിഞ്ഞ ജന്മത്തിലെ ഭാര്യയെന്ന് പുതിയ നമ്പര്‍

താനെ: കാന്‍സര്‍ മാറ്റാന്‍ കഴിവുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച സ്വാമി അറസ്റ്റില്‍. സായിലാല്‍ ഹിരലാല്‍ജി ജീതിയയെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ദിവ്യനാണെന്ന് ധരിപ്പിച്ച് മുപ്പത് ലക്ഷം രൂപയും സ്വാമി തട്ടിയെടുത്തു. അമാനുഷിക കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഇയാള്‍ കാന്‍സര്‍മാറ്റാനുള്ള കഴിവുണ്ടെന്നും പ്രചരിപ്പിച്ചിരുന്നു. യുവതിയും ഇതുവിശ്വസിച്ചു.

2015ലാണ് അച്ഛന്റെ അസുഖംമാറ്റണമെന്നാവശ്യപ്പെട്ട് യുവതി സ്വാമിയെ സമീപിക്കുന്നത്. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞശേഷം രോഗം മാറ്റിക്കൊടുക്കാമെന്ന് ഉറപ്പുനല്‍കി. ഇതിനായി പ്രത്യേക പൂജകളും ചടങ്ങുകളും വേണമെന്നും പറഞ്ഞു. പലപ്പോഴായി ലക്ഷങ്ങളാണ് ഇതിനായി കൈക്കലാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുമായി നല്ല അടുപ്പത്തിലായതോടെ സ്വാമി പുതിയ നമ്പരിട്ടു. യുവതി കഴിഞ്ഞ ജന്മത്തില്‍ തന്റെ ഭാര്യയായിയരുന്നുവെന്നും അതിനാല്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നമെന്ന് വെളിപാടുണ്ടായെന്നും പറഞ്ഞു. ഇത് വിശ്വസിച്ച യുവതി സ്വാമിക്കൊപ്പം പലസ്ഥലങ്ങളിലും കറങ്ങുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ യുവതി അറിയാതെ പകര്‍ത്തി. പിന്നീട് വീഡിയോ കാണിച്ച് ഭീഷണിയായി. ആവശ്യത്തിന് വഴങ്ങിയില്ലെങ്കില്‍ വീഡിയോ ഇന്റര്‍നെറ്റിലിടുമെന്നും ദുര്‍മന്ത്രവാദം നടത്തി നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നുപോയ യുവതി എല്ലാത്തിനും വഴങ്ങിക്കൊടുത്തു. ഇതോടെ പീഡനത്തിന്റെ ശക്തി കൂടി. സഹിക്കവയ്യാതെയാണ് യുവതി പരാതി നല്‍കിയത്. സ്വാമി മറ്റാരെയെങ്കിലും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണമാരംഭിച്ചു.

Top