ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പെണ്‍ ക്രിമിനലിന്റെ കഥ.പെണ്‍വാണിഭം തുടങ്ങിയതോടെ കോടികളുടെ സമ്പാദ്യം, ഒടുവില്‍ അജ്ഞാത ഫോണ്‍വിളിയില്‍ അകത്തും

കൊച്ചി: ര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പെണ്‍ ക്രിമിനലിന്റെ കഥ ഞെട്ടിക്കുന്നത് . അനാശാസ്യം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വീട്ടില്‍ റെയ്ഡിനെത്തിയ പോലീസിന് കൊലക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനായി. അതും സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തി ശിഷ്ടകാലം അനാശാസ്യവുമായി ജീവിച്ച സ്ത്രീയെ. മുംബൈയിലാണ് സംഭവം. ഫരീദ ഭാരതി എന്ന 38കാരിയാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് റെയ്ഡിനെത്തിയത്. സെപ്റ്റിക് ടാങ്ക് പരിശോധിച്ച പോലീസിന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കിട്ടി. മുംബൈയില്‍ ചൊവ്വാഴ്ച രാത്രിയാണ് ദുരൂഹമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

പതിമൂന്നു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളാണ് അപ്രതീക്ഷിതമായി അഴിഞ്ഞത്. യുവതിയുടെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പോലീസ് റെയ്ഡിനെത്തിയത്. വീട്ടില്‍ ബന്ദിയാക്കിയിരുന്ന നാല് യുവതികളെ മോചിപ്പിച്ചു. ഫരീദയെയും ഇടപാടിനെത്തിയ ഒരാളെയും അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് പോലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സന്ദേശമെത്തി ഫരീദ അനാശാസ്യം മാത്രമല്ല, നിരവധി കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം. ഭര്‍ത്താവിനേയും ഇവര്‍ കൊലപ്പെടുത്തിയെന്ന് രഹസ്യ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ആദ്യം ചോദ്യം ചെയ്യലില്‍ ഫരീദ സഹകരിച്ചിരുന്നില്ല. പിന്നീടാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ഫരീദ പോലീസിനോട് സമ്മതിച്ചത്. 13 വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് സഹദേവിനെ (30) കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയത്. ഉറങ്ങിക്കിടക്കുമ്പോള്‍ തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം അവര്‍ വെളിപ്പെടുത്തിയില്ല. ഇത്രയും വിവരം ലഭിച്ചതോടെ ഉന്നത പോലീസ് അധികൃതരുടെ അനുമതിയോടെ അന്വേഷണ സംഘം സെപ്റ്റിക് ടാങ്കില്‍ തുറന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ വേറെയും കേസുകളില്‍ പ്രതിയാണ്.

Top