കൊച്ചി:പികെ കൃഷ്ണദാസിനെ ബിജെപി അധ്യക്ഷനാക്കണമെന്ന് ദേശീയ നേതൃത്വത്തോട് മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു .മിസോറാം ഗവർണറായി പി.ശ്രീധരൻ പിള്ള ചുമതലയേറ്റതിനു ശേഷം ബി.ജെ.പി അദ്ധ്യക്ഷ സ്ഥാന പദവി ഒഴിഞ്ഞു കിടക്കുകയാണ്.കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയപ്പോഴും പുതിയ ആളെ കണ്ടെത്താൻ ദേശീയ നേതൃത്വം കുഴങ്ങിയിരുന്നു.2018 മേയിൽ കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ചതിന് ശേഷം ജൂലായിൽ ശ്രീധരൻപിള്ള അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
പാർട്ടിയിൽ ഇരു ഗ്രൂപ്പുകളും തമ്മിൽ അദ്ധ്യക്ഷനായുള്ള വടംവലി ശക്തമായിരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി വി മുരളീധരൻ തന്നെ കൃഷ്ണദാസിനെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത് .കൃഷ്ണദാസ് പ്രസിഡണ്ട് ആയിരുന്ന കാലം ബിജെപിയുടെ വസന്ത കാലം എന്നാണ് അറിയപ്പെടുന്നത് .നേതൃത്വവും നേതാക്കളും തമ്മിൽ അധികം ഗ്രൂപ്പ് വിഷയങ്ങൾ ഇല്ലാതെ പോയ കാലം .കേരളത്തിലെ ബിജെപിയുടെ ഏറ്റവും സമരമുഖം തുറന്നതും കൃഷ്ണദാസ് പ്രസിഡന്റ് ആയിരുന്ന കാലത്തായിരുന്നു .പാർട്ടിക്ക് ഏറ്റവും അധികം സമരമുഖങ്ങൾ തുറക്കാൻ കഴിഞ്ഞതും സംഘടനാ പ്രവർത്തനം ശക്തമാക്കിയത് കൃഷ്ണദാസിന്റെ കാലത്ത് എന്നാണു വിലയിരുത്തൽ .കൃഷ്ണദാസ് പ്രസിഡന്റ് ആയാൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയും എന്നാണ് മുരളീധരന്റെ വാദവും .ആർ എസ്എസ് കുമ്മനത്തെ പ്രസിഡന്റ് ആക്കണമെന്നും ,കൃഷ്ണദാസ് പക്ഷം എം ടി രമേശിനെ പ്രസിഡന്റ് ആക്കണമെന്നും സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്ന് മുരളീധര പക്ഷവും അവകാശം ഉന്നയിച്ച് പോകുമ്പോഴാണ് മുൻ പ്രസിഡന്റ് കൂടിയായ കൃഷ്ണദാസിനെ പ്രസിഡന്റ് ആക്കണമെന്ന് മുരളീധരൻ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത് .ശോഭ സുരേന്ദ്രൻ സ്വന്തമായും പ്രസിഡണ്ട് സ്ഥാനം ക്ലൈം ചെയ്യുന്നുണ്ട് .
മാത്രമല്ല ഒരു ഈഴവ സമുദായക്കാരാണ് മന്ത്രി ആയിരിക്കുമ്പോൾ മുന്നോക്ക ജാതിയിലെ ഒരാൾ ബിജെപി അധ്യക്ഷൻ ആകുന്നതാണ് മുരളീധരൻ കേന്ദ്രനേതൃത്വത്തിനു മുന്നിൽ വെച്ചിരിക്കുന്നത് .അങ്ങനെ വന്നാൽ ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനി അനുനയിപ്പിക്കാൻ ആകുമെന്നും മുരളീധരൻ കണക്കുകൂട്ടുന്നു അടുത്ത തവണ ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുക എന്ന ലക്‌ഷ്യം കൂടി വി മുരളീധനുണ്ട് .എ.എൻ. രാധാകൃഷ്ണൻ അല്ലെങ്കിൽ എം.ടി. രമേശ് എന്ന് കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രൻ മതിയെന്ന് മുരളീധരൻ വിഭാഗവും ശക്തമായി വാദിക്കുന്ന അവസരത്തിൽ മുരളീധരൻ തന്നെ കൃഷ്ണദാസിനെ ശുപാർശ ചെയ്യുമ്പോൾ കൃഷ്ണദാസ് വീണ്ടും പ്രസിഡന്റ് ആകാൻ തായാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം .വീണ്ടു പ്രസിഡന്റ് ആകാൻ താല്പര്യം ഇല്ലെന്നാണ് കൃഷ്ണദാസ് നേതൃത്വത്തോട് പറഞ്ഞിരിക്കുന്നത് .