കേരളവും ബിജെപി ഭരിക്കും !കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്..നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 പ്ലസ് പ്രതീക്ഷയുമായി ബിജെപി.

കൊച്ചി: കോൺഗ്രസ് നിരാശരുടെ ഒരു കൂടാരം ആയിരിക്കയാണ് .കോൺഗ്രസിൽ നിന്നും നിരവധിപേർ ബിജെപിയിലേക്ക് ഒഴുകുന്നുണ്ട് .നിയമസഭാ തിരഞ്ഞെുപ്പില്‍ മികച്ച മുന്നേറ്റം നടത്താനുള്ള നീക്കത്തിലാണ് ബിജെപി. 70ലധികം സീറ്റുകളാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നിരവധി കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.കോണ്‍ഗ്രസിലും സിപിഎമ്മിലും ഒട്ടേറെ നിരാശരായ നേതാക്കളുണ്ട് എന്നാണ് കൃഷ്ണദാസ് പറയുന്നത്. ഇവര്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പറയുന്നു . മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നുമെല്ലാം ബിജെപിയിലേക്ക് ഒഴുക്ക് നടക്കുന്നുണ്ട്. കേരളത്തിലും അതാവര്‍ത്തിക്കുമെന്നാണ് നേതൃത്വത്തിന്റെ കരുതല്‍. ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കൃഷ്ണദാസ് സൂചിപ്പിച്ചു.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപി വിരുദ്ധ വികാരം വളര്‍ത്താന്‍ ഇരുമുന്നണികളും ശ്രമിക്കുന്നുണ്ട്. അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയിലേക്ക് വന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട് എന്നാണ് നേതൃത്വം കരുതുന്നത്. എല്‍ഡിഎഫും യുഡിഎഫും ഒന്നാണ് എന്ന ബിജെപിയുടെ പ്രചാരണത്തിന് കൂടുതല്‍ ജനപിന്തുണ ലഭിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല എന്നാണ് അടുത്തിടെ ചേര്‍ന്ന ആര്‍എസ്എസ് യോഗത്തിന്റെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തില്‍ ആര്‍എസ്എസ് കൂടുതല്‍ ഇടപെടാനാണ് സാധ്യത. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് ശാഖകളുള്ള സംസ്ഥാനം കൂടിയാണ് കേരളം. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രത്യേക കര്‍മ പദ്ധതി ഒരുക്കാനും ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

140 നിയമസഭാ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ 70ലധികം സീറ്റുകള്‍ ബിജെപി പ്രതീക്ഷിക്കുന്നു എന്ന് മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ് കേരള കൗമുദിയോട് പറയുന്നു. അതായത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്നാണ് കൃഷ്ണദാസ് പറയുന്നത്

Top