ക്രൈം ഡെസ്‌ക്
ബെൽഗാം: അർധരാത്രി മകളുടെ മുറിയിലെത്തിയ മകളെയും കാമുകനെയും പെൺകുട്ടിയുടെ പിതാവ് മുറിയിൽ കയറി വെട്ടിക്കൊന്നു. പ്രണയത്തിൽ നിന്നു പിന്മാറണമെന്ന അച്ഛന്റെ വാക്ക് ധിക്കരിച്ചു പെൺകുട്ടി അർധരാത്രി കാമുകനെ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു. കർണ്ണാടക ബൽഗാമിലെ വീട്ടിലാണ് രുക്മവയെയും(16), കാമുകൻ മഞ്ജുനാഥ പദേസുരയെയും (20) പെൺകുട്ടിയുടെ പിതാവായ ബീമപ്പ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പോലീസിൽ നേരിട്ട് കീഴടങ്ങി.
രുക്മവയും മഞ്ജുനാഥയും തമ്മിൽ മൂന്നു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇതിനെ വിലക്കാൻ പിതാവ് പലപ്പോഴും ശ്രമിച്ചിരുന്നു. പിതാവിന്റെ വിലക്ക് മറുകടന്നും പല രാത്രിയിലും ഇരുവരും വീടുകളിൽ വച്ചു കണ്ടിരുന്നു. കഴിഞ്ഞ ദിവസം രുക്മവ്വയുടെ മുറിയിൽ അർധരാത്രി കാമുകനായ മഞ്ജുനാഥ എത്തുകയായിരുന്നു. ഇതേ തുടർന്നു പെൺകുട്ടിയുടെ പിതാവ് മുറിയുടെ വാതിലിൽ തട്ടി. എന്നാൽ, പെൺകുട്ടി വാതിൽ തുറക്കാൻ തയ്യാറായില്ല. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ പിതാവ്് മഴുവുമായി വന്ന് മരണം വേണോ, നിങ്ങളുടെ പ്രണയം തിരഞ്ഞെടുക്കുന്നുവോ എന്നു ചോദിച്ചു.പകച്ചു നിൽക്കുന്നതിനിടെ പിതാവ് ആദ്യം മകളേയും തുടർന്ന് കാമുകനേയും മഴുവിന് തലക്ക് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാമുകിയേ വെട്ടുന്നത് കണ്ട് അവളുടെ ശരീരത്തിനു മേൽ കാമുകൻ വെട്ടേല്ക്കാതിരിക്കാൻ ചാടി വീണിരുന്നു. ഇരുവരുടേയും മൃതദേഹം ഒന്നിനു മുകളിൽ ഒന്നായി കിടക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മകളേ കൊലപ്പെടുത്തിയതിനേ പിതാവ് യെല്ലമ്മ പോലീസിലും ന്യായീകരിച്ചു. ജന്മം നല്കിയ തനിക്ക് അതിനവകാശമുണ്ടെന്നും മകളേ വെട്ടിയപ്പോൾ അവളേ നശിപ്പിച്ച അവനേയും കൊലപ്പെടുത്തേണ്ടിവന്നു എന്നും ഇയാൾ മൊഴി നല്കി.


