മലയാളി എഞ്ചിനീയറെ ഭാര്യയുടെ ബന്ധുക്കള്‍ വെടിവെച്ചുകൊന്നു.സംഭവം നടന്നത് ജെയ്പൂരില്‍ ..

ജെയ്പൂര്‍: രാജസ്ഥാനില്‍ മലയാളി എഞ്ചിനീയറെ ഭാര്യയുടെ ബന്ധുക്കള്‍ വെടിവെച്ച് കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അമിത് നായരാണ് ജെയ്പൂരില്‍ കൊല്ലപ്പെട്ടത്.സംഭവം ദുരഭിമാനക്കൊലയാണെന്നാണ് പ്രാഥമിക വിവരം. ജെയ്പൂരിലെ വീട്ടില്‍ വെച്ചാണ് അമിത്‌നായര്‍ക്ക് വെടിയേറ്റത്. അമിതിന്റെ ഭാര്യ മമത ചൗധരിയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് അത് തടയുകയായിരുന്നു. ഇന്ന് രാവിലെയാണ് അമിതിനെ കിടപ്പുമുറിയില്‍ കയറി വെടിവെച്ച് കൊന്നത്.

രണ്ടു വര്‍ഷം മുമ്പാണ് അമിതും മമതയും വിവാഹിതരാകുന്നത്. മമതയുടെ വിട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം മമതയുടെ വീട്ടുകാര്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മൊഴിയില്‍ പറയുന്നുണ്ട്.പ്രതികള്‍ നാലുപേര്‍ ഒളിവിലാണ്. സംഭവത്തില്‍ മമതയുടെ സഹോദരന് ബന്ധമില്ലെങ്കിലും സഹോരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരനില്‍ നിന്ന് എന്തെങ്കിലും വിവരം ലഭിക്കാന്‍ സാധ്യതയുള്ളതായി പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top