പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു ; അമ്മ ഗുരുതരാവസ്ഥയിൽ

ശ്രീകണ്ഠപുരം :
ഏരുവേശ്ശിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു. പുള്ളിമാൻ കുന്നിൽ മാവില വീട്ടിൽ സതീഷ് കുമാർ (31) ആണ് ഭാര്യ: അഞ്ജു, മകൻ ധ്യാൻ ദേവ് എന്നിവരെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ 9.30 തോടെയായിരുന്നു സംഭവം. ഗൾഫിൽ ജോലി ചെയ്ത് വരികയായിരുന്ന സതീഷ് 3 വർഷം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. സംഭവ സമയത്ത് സതീഷിൻ്റെ അമ്മ ദേവകി വീട്ടിൽ ഉണ്ടായിരുന്നു. കിടപ്പ് മുറിയിലേക്ക് കയറിയ സതീഷ് വാതിൽ അടച്ചതിന് ശേഷം ഭാര്യയെയും കുട്ടിയെയും കത്തി കൊണ്ട് കുത്തുകയായിരുന്നു.

Top