
ദുബായ്: ജോലി നഷ്ടപ്പെട്ടിട്ടും വീര്യം ചോരാതെ പിണറായിക്കെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൃഷ്ണകുമാര്‍. ജോലി പോയതിന് പിന്നാലെ പുതിയ വീഡിയോയിലെത്തിയാണ് താന്‍ ആര്‍എസ്എസ് പ്രവവര്‍ത്തകന്‍ തന്നെയാണെന്നും അതു പറയാന്‍ ഭയമില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞത്.
തന്റെ ജോലി പോയെന്നും രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ഇക്കാര്യമറിഞ്ഞതെന്നും ഇയാള്‍ പറയുന്നു. ഇന്നലെ വന്ന സഖാക്കളുടെ മുന്നില്‍ വച്ച് അങ്ങനെ പറയേണ്ടിവന്നുവെങ്കിലും താനൊരു അടിയുറച്ച ആര്‍എസ്എസുകാരനാണെന്നും ഇയാള്‍ പറയുന്നു. ഉടന്‍ കേരളത്തിലേക്ക് വരുമെന്നുപറയുന്ന ഇയാള്‍ മുഖ്യമന്ത്രിയോടും മറ്റ് മന്ത്രിസഭാംഗങ്ങളോടും വീണ്ടും മാപ്പുചോദിച്ചു.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനിയായ റിഗ്ഗില്‍ സൂപ്പര്‍വൈസറായിരുന്നു കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍. ഇയാളെ ഉടനെ തന്നെ നാട്ടിലേക്ക് കയറ്റിയയക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെയാണ് ഇയാള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് വരുന്നതായി ഭീഷണി മുഴക്കിയത്. നാട്ടിലുണ്ടായിരുന്നപ്പോള്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു താനെന്നും പഴയ കൊലക്കത്തി മൂര്‍ച്ച കൂട്ടി എടുക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. അന്ന് ഇത്തരത്തില്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ നേതൃത്വം കൊടുത്തിരുന്നതായുള്ള വെളിപ്പെടുത്തലും വീഡിയോയിലുണ്ട്.
കേരളത്തിന്റെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ വിദേശത്തെ രണ്ടുലക്ഷം രൂപ ശമ്പളമുള്ള തൊഴില്‍ രാജിവച്ചാണ് താന്‍ വരുന്നതെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. വീഡിയോ വിവാദമായതിന് പിന്നാലെയാണ് കമ്പനിയുടെ നടപടി.