കൊച്ചി: ദിലീപ്,മഞ്ജു,കാവ്യ വിഷയത്തില്‍ ഗൗരതരമായി തുറന്നെഴുതിയ പല്ലിശ്ശേരിക്ക് വധഭീഷണിയുള്ളതായി സൂചന .ആരാണ് അപായപ്പെടുത്താന്‍ നോക്കുന്നത്? മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ദിലീപ് -മഞ്ജുവാര്യര്‍ വിവാഹജീവിതത്തിലും എന്തെല്ലാമാണ് സംഭവിച്ചതെന്ന് സിനിമാലോകവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ സിനിമാ മംഗളം എഡിറ്റര്‍ ഇന്‍ ചാര്‍ജ് പല്ലിശ്ശേരിയെ ആണ് അപായപ്പെടുത്താന്‍ നീക്കം.സിനിമാമംഗളത്തിലെ തന്റെ കോളത്തില്‍ പല്ലിശ്ശേരി തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതുവരെ എഴുതിയ കാര്യങ്ങള്‍ക്കെല്ലാം തെളിവുകളും രേഖകളും തന്റെ കൈവശമുണ്ടെന്നും അവയെല്ലാം നാലിടത്തായി സൂക്ഷിച്ചിരിക്കുകയാണെന്നും വ്യക്തമാക്കുന്ന പല്ലിശ്ശേരി ലേഖനത്തില്‍ താന്‍ തെളിവുകള്‍ സഹിതം എഴുതുന്ന പുസ്തകത്തിന്റെ പ്രിന്റിങ് നടന്നുവരികയാണെന്നും വ്യക്തമാക്കുന്നുണ്ട്.
മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപിന്റെ വിവാഹമോചനത്തിന് കാരണമായതെന്നും നടിയെ ആക്രമിച്ച സംഭവത്തില്‍ സൂപ്പര്‍സ്റ്റാറിന് പങ്കുണ്ടെന്നും മറ്റും പല്ലിശ്ശേരി അടുത്തിടെ തന്റെ കോളത്തില്‍ വ്യക്തമാക്കിയിരുന്നു. മുമ്പും ദിലീപിനെതിരെ ശക്തമായ ലേഖനങ്ങളാണ് പല്ലിശ്ശേരി നല്‍കിയിരുന്നത്. കാവ്യയുടെ ആദ്യ വിവാഹ ദിവസം ദിലീപ് ബോധംമറയുംവരെ മദ്യപിച്ചിരുന്നുവെന്നും കൂട്ടിലിട്ടു വളര്‍ത്തിയ കിളി പറന്നുപോയ സങ്കടം സഹിക്കാന്‍ വയ്യാതെയാണ് കുടിച്ചതെന്നും മറ്റും പല്ലിശ്ശേരി എഴുതിയതും വലിയ ചര്‍ച്ചയായി മാറി.
കൂട്ടുകാരോടും അടുപ്പമുള്ളവരോടും എന്റെ കൂട്ടില്‍ നിന്നും എന്റെ വളര്‍ത്തുകിളി പറന്നുപോയി എന്ന് വിളിച്ചുപറയുകയും ചെയ്തുവെന്നും പല്ലിശ്ശേരി തുറന്നെഴുതി. ഇതെല്ലാം അടുത്തിടെ ദിലീപ് കാവ്യയെ വിവാഹം ചെയ്തതോടെ വീണ്ടും ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ചില തുറന്നെഴുതലുകള്‍ പല്ലിശ്ശേരി നടത്തിയത്. ഇതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാല്‍ എന്തുവന്നാലും കാര്യങ്ങള്‍ തുറന്നെഴുതുന്നതില്‍ നിന്നും പിന്നോട്ടുപോകില്ലെന്നും വ്യക്തമാക്കി ഈ മുതിര്‍ന്ന സിനിമാ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തുന്നത്.
തന്റെ മാധ്യമപ്രവര്‍ത്തനത്തെ പറ്റി പല്ലിശ്ശേരി ഇങ്ങനെ എഴുതുന്നു: ഇതുവരെ എഴുതിയതിനെല്ലാം തെളിവുകള്‍ ഉണ്ടെന്ന് പല്ലിശ്ശേരി അഭ്രലോകം എന്ന കോളത്തില്‍ വ്യക്തമാക്കുന്നു. എന്റെ കയ്യില്‍ എല്ലാത്തിനും തെളിവുണ്ട്. ഇവയെല്ലാം നാല് പ്രധാന സ്ഥലത്തും വ്യക്തികളുടെ വീട്ടിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. പത്രപ്രവര്‍ത്തനത്തിന്റെ എത്തിക്‌സ് നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി നിയന്ത്രണരേഖയില്‍ ഒതുങ്ങിനിന്നുകൊണ്ട് സത്യം വിളിച്ചുപറയുമ്പോള്‍ ചിലര്‍ക്ക് സഹിക്കില്ല.
ഗുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ അവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് എന്റെ കഥകഴിക്കും എന്നും ഞാന്‍ വിശ്വസിക്കുന്നു. ഈയിടെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ അതാണ് സൂചിപ്പിക്കുന്നത്. ഒരാഴ്ച മുമ്പ് ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആരെയോ കാത്തിട്ടെന്നവണ്ണം ഒരു കാര്‍ ഓഫീസിന് അമ്പതുവാരം അകലെ കിടന്നിരുന്നു.
ഞാന്‍ കടന്നു പോകുമ്പോള്‍ കാര്‍ സ്റ്റാര്‍ട്ടുചെയ്ത് മുന്നോട്ടുപോകും. മൂന്നാമത്തെ ദിവസം ഡ്രൈവര്‍ എന്നെ സൂക്ഷിച്ചുനോക്കി. ഞാന്‍ അയാളെയും. രണ്ടുമൂന്നുദിവസമായി കാണുന്ന കാറായതുകൊണ്ട് ഞാന്‍ നമ്പര്‍ നോക്കി. എറണാകുളം രജിസ്‌ട്രേഷനാണ്. പെട്ടെന്ന് കാര്‍ മുന്നോട്ടെടുത്തു.
ഒരു നൂറുവാര ചെന്നപ്പോള്‍ ഒരുവന്‍ ഹെല്‍മറ്റ് ധരിച്ച് എന്റെ മുന്നില്‍ ബ്രേക്കിട്ടു. കുറച്ചുസമയം സൂക്ഷിച്ചുനോക്കി പിന്നെ അയാല്‍ ബൈക്ക് ഓടിച്ചുപോയി. ഈ സംഭവങ്ങള്‍ ഉണ്ടായതുകൊണ്ട് പല രേഖകളും വിശ്വാസമുള്ളവരെ ഏല്‍പ്പിച്ചുകഴിഞ്ഞതായും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പച്ചയായ പല കാര്യങ്ങളും ചാനലിലോ മാധ്യമങ്ങളിലോ അവര്‍ എത്തിക്കുമെന്നും പല്ലിശ്ശേരി എഴുതുന്നു
ഈയിടെ നടന്ന രണ്ടു പീഡന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അവ രണ്ടും മലപോലെ വന്ന് എലിപോലെ പോയി. ഇതിനെതിരെ പ്രതികരിക്കാന്‍ വലിയ വായില്‍ സംസാരിക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ ഇല്ല. അവരെല്ലാം ഒരോരോ വമ്പന്മാരുടെ വിനീത ദാസന്മാരായി അവര്‍ നല്‍കുന്ന ‘ചിലതൊക്കെ’ വാങ്ങി സ്തുതിഗീതങ്ങള്‍ പാടുന്നുവെന്ന് വ്യക്തമാക്കി പല്ലിശ്ശേരി മാധ്യമപ്രവര്‍ത്തകരുടെ വഴിവിട്ട രീതികളേയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്ന ലേഖനത്തില്‍ സിനിമാക്കാരെ പരാമര്‍ശിച്ച് എഴുതിയതിന് എല്ലാം രേഖകള്‍ ഉണ്ടെന്നും ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചുള്ള പുസ്തകം അവസാന ഘട്ടത്തിലാണെന്നും പല്ലിശ്ശേരി പറയുന്നുണ്ട്. പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്രം ചേര്‍ക്കുന്നതിനായി പേരുകള്‍ സഹിതം തുറന്നെഴുതാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ ഒരു പുസ്തകം പ്രിന്റിങ് തീരാറായി.അതും രഹസ്യമാണ്. പുസ്തക പ്രകാശനം നടന്ന് എത്തേണ്ട സ്ഥലങ്ങളില്‍ കോപ്പികള്‍ എത്തിച്ച ശേഷമേ വാര്‍ത്തകള്‍ വരൂ. അപ്പോഴറിയാം ഒരോ യോഗ്യന്റേയും ജീവിതവും ജീവിതാഭാസവും – പല്ലിശ്ശേരി പറയുന്നു. ഇനി ഇതിന്റെ പ്രസിദ്ധീകരണം താന്‍ വിചാരിച്ചാല്‍ പോലും തടയാനാവില്ലെന്നും നമുക്ക് പ്രിയപ്പെട്ട നടീനടന്മാരുടേയും സംവിധായകരുടേയും യഥാര്‍ത്ഥ മുഖം കാണാന്‍ കാത്തിരിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പല്ലിശ്ശേരി ഈ വിഷയത്തില്‍ കുറിപ്പ് അവസാനിപ്പിക്കുന്നത് .