കൊച്ചി: സംസ്ഥാനത്ത് സഹകരണ വകുപ്പ് നടത്തിവരുന്ന ഓണച്ചന്തയ്ക്ക് ഇത്തവണ ‘ഓണം, മുഹറം ചന്ത’ എന്ന് പേരിട്ടതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. പേരുമാറ്റം ബാലന്‍സിങ്ങിനാണെന്നും ഇതില്‍ എന്തോ പന്തികേടുണ്ടെന്നുമാണ് സമൂഹ മാധ്യമങ്ങളുടെ കണ്ടെത്തല്‍. പേരുമാറ്റം ബാലന്‍സിങ്ങിനാണെന്നും ഇതില്‍ എന്തോ പന്തികേടുണ്ടെന്നുമാണ് സമൂഹ മാധ്യമങ്ങളുടെ കണ്ടെത്തല്‍. കേരളത്തിലെ മുസ്‌ലിംകള്‍ ആഘോഷിക്കാത്ത മുഹറം അനാവശ്യമായി വലിച്ചിട്ട് സര്‍ക്കാര്‍ സാമുദായിക പ്രീണനത്തിന് ശ്രമിക്കുകയാണെന്നാണ് പ്രധാന ആരോപണം ഉയർന്നു .
അതിനിടെ ഓണം മുഹറം ചന്തകൾ എന്നതിൽ നിന്ന് സർക്കാർ മുഹറം ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ്. മുഹറം ആഘോഷമല്ലെന്നും മുഹറത്തിന് ചന്തകൾ തുറക്കേണ്ട ആവശ്യമില്ലെന്നും പി എം എ സലാം. ഓണചന്തയ്‌ക്കൊപ്പം മുഹറം ചന്ത നടത്തുന്നത് മുസ്ലിങ്ങളെ കൈയിലെടുക്കാനുള്ള ചെപ്പടി വിദ്യ.
മുഹറം ഓണത്തെ പോലെ ഒരു ആഘോഷമല്ല മുസ്ലീങ്ങള്‍ക്ക് നൊമ്പരപ്പെടുത്തുന്ന യൂദ്ധ ദുരന്തങ്ങളുടെ സ്മരണയാണ്. മുഹറം മുസ്‌ലിം സമുദായത്തിന് ആഘോഷമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.മുസ്ലീം സമുദായത്തിന് ലഭിക്കേണ്ട ന്യായമായ അനുകൂല്യമങ്ങള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഒരു ലജ്ജയുമില്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതികരിച്ചു.
കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ പ്രതിസന്ധി നേരിട്ട കാലത്ത് വന്ന വലിയ പെരുന്നാളിന് കിറ്റ് കൊടുക്കാതെയാണ് ഇപ്പോള്‍ മുഹറം ചന്ത നടത്തുന്നത്. പ്രകടമാണ് ഇതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇത്തരം നടപടികളിലൂടെ മുസ്ലീംങ്ങള്‍ ഒപ്പം നില്‍ക്കുമെന്ന തെറ്റിദ്ധാരണയാണ് സര്‍ക്കാറിന്. അതിനെ കുറിച്ച ബഹുജനങ്ങള്‍ ചിന്തിക്കും. കൊവിഡ് പ്രതിരോധത്തില്‍ കേരളം പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മോയിൻ അലി തങ്ങൾക്കു എതിരെ നടപടി ഉണ്ടാകുമെന്നു ആവർത്തിച്ച് പി എം എ സലാം. പാണക്കാട് കുടുംബം മൊയിനെ തള്ളി പറഞ്ഞു കഴിഞ്ഞു. നടപടി കുടുംബം ആലോചിച്ചു തീരുമാനം അറിയിച്ച ശേഷം എടുക്കും. ചന്ദ്രികയുടെ പ്രശ്നങ്ങൾ കാരണമാണ് ഹൈദരലി തങ്ങൾ രോഗി ആയതെന്ന മൊയിന്റെ പ്രസ്താവന കള്ളമാണെന്നും ഹൈദരലി തങ്ങൾക്കു എന്താണ് അസുഖം എന്ന് ഞങ്ങൾ പറയുന്നില്ല എന്നും സലാം പറഞ്ഞു.കൂടാതെ ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഉന്നതാധികാര സമിതിയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ യോഗത്തിൽ വിമർശനം ഉയർന്നില്ലെന്നും പി എം എ സലാം വ്യക്തമാക്കി. എന്നാൽ ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലി കുട്ടി ആണെന്നും ഉന്നതധികാര സമിതിയുടെ അറിവോടെ ആണെന്നും പി എം എ സലാം പറഞ്ഞു.
അതേസമയം സർക്കാരിന്റെ മുസ്ലിം പേരെണ്ണത്തിനെതിരെ സോഷ്യൽ മീഡിയ ശക്തമായി പ്രതികരിച്ചു .ചെറിയ പെരുന്നാളും ബലി പെരുന്നാളുമാണ് മുസ്‌ലിംകളുടെ രണ്ടു ആഘോഷങ്ങള്‍. മുഹറം 9,10 ദിവസങ്ങളില്‍ വ്രതമെടുക്കാറുണ്ടെന്നല്ലാതെ കേരളത്തിലെ മുസ്‌ലിംകള്‍ മറ്റ് ആഘോഷങ്ങളൊന്നും നടത്താറില്ല. യാര്‍ഥാര്‍ഥ്യം ഇങ്ങനെയായിരിക്കെ എന്തിനാണ് മുഹറത്തിന്റെ പേരില്‍ ഒരു ചന്തകേരളത്തിലെ മുസ്‌ലിംകള്‍ മറ്റ് ആഘോഷങ്ങളൊന്നും നടത്താറില്ല. യാര്‍ഥാര്‍ഥ്യം ഇങ്ങനെയായിരിക്കെ എന്തിനാണ് മുഹറത്തിന്റെ പേരില്‍ ഒരു ചന്ത സംഘടിപ്പിക്കുന്നത് എന്നാണ് സാമൂഹ മാധ്യമങ്ങളുടെ ചോദ്യം. സ്‌കോളര്‍ഷിപ്പ്, സംവരണം അടക്കമുള്ള വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്ക് എതിരായ തീരുമാനമെടുത്ത സര്‍ക്കാര്‍, മുഹറം ചന്ത സംഘടിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്. മുസ്‌ലിം സമുദായത്തിനുള്ള സ്‌കോളര്‍ഷിപ്പ് മറ്റുള്ളവര്‍ക്കുകൂടി വീതംവച്ചതു പോലെയുള്ള ബാലന്‍സിങ്ങാണിതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
ചെറിയ പെരുന്നാളും ബലി പെരുന്നാളുമാണ് മുസ്‌ലിംകളുടെ രണ്ടു ആഘോഷങ്ങള്‍. മുഹറം 9,10 ദിവസങ്ങളില്‍ വ്രതമെടുക്കാറുണ്ടെന്നല്ലാതെ കേരളത്തിലെ മുസ്‌ലിംകള്‍ മറ്റ് ആഘോഷങ്ങളൊന്നും നടത്താറില്ല. യാര്‍ഥാര്‍ഥ്യം ഇങ്ങനെയായിരിക്കെ എന്തിനാണ് മുഹറത്തിന്റെ പേരില്‍ ഒരു ചന്ത സംഘടിപ്പിക്കുന്നത് എന്നാണ് സാമൂഹ മാധ്യമങ്ങളുടെ ചോദ്യം. സ്‌കോളര്‍ഷിപ്പ്, സംവരണം അടക്കമുള്ള വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്ക് എതിരായ തീരുമാനമെടുത്ത സര്‍ക്കാര്‍, മുഹറം ചന്ത സംഘടിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്. മുസ്‌ലിം സമുദായത്തിനുള്ള സ്‌കോളര്‍ഷിപ്പ് മറ്റുള്ളവര്‍ക്കുകൂടി വീതംവച്ചതു പോലെയുള്ള ബാലന്‍സിങ്ങാണിതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
വിഷു കഴിഞ്ഞ ഉടന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും ഇളവുകള്‍ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഓണത്തോടനുബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കി എന്ന ആക്ഷേപമുണ്ടാവുമെന്ന നിഗമനത്തില്‍ അതിനെ പ്രതിരോധിക്കാനാണ് നാളിതുവരെയില്ലാത്ത വിധം ഓണം മുഹറം ചന്ത സംഘടിപ്പിക്കലിന്റെ പിന്നിലെ തന്ത്രമെന്നാണ് വിലയിരുത്തല്‍. ആഘോഷമില്ലാത്ത മുഹറത്തിന്റെ പേരില്‍ ചന്ത ആരംഭിക്കേണ്ടതില്ലെന്ന് പറയുന്ന സോഷ്യല്‍ മീഡിയ, ഓണച്ചന്ത അത്യാവശ്യമാണെന്നും പറയുന്നു. ഓണച്ചന്ത എന്ന് മാത്രം പേരുനല്‍കിയാലും സാധനങ്ങള്‍ വാങ്ങാന്‍ എല്ലാ വിഭാഗം ജനങ്ങളും പോകുമെന്നും സ്‌കോളര്‍ഷിപ്പിലില്ലാത്ത സ്‌നേഹം ചന്തയില്‍വേണോയെന്നും സോഷ്യമീഡിയ തുറന്നടിക്കുന്നു. ഇളവുകള്‍ നല്‍കി കൊവിഡ് വ്യാപനമുണ്ടായാല്‍ മുഹറത്തേയും പഴിചാരാമെന്നതാണ് പേരുമാറ്റത്തിന്റെ പിന്നിലെന്നാണ് ചിലരുടെ കണ്ടുപിടിത്തം. അതിനാല്‍ മുഹറം ചന്ത വേണ്ടെന്നും ഇവര്‍ വാദിക്കുന്നു.