ഭാര്യമാരെ എങ്ങനെയാണ് മര്യാദ പഠിപ്പിക്കേണ്ടത്? ഇതിനെക്കുറിച്ചൊരു ക്ലാസ് തന്നെ എടുത്തു തരുന്നു സൗദിയിലെ ഫാമിലി തെറാപ്പിസ്റ്റായ ഖാലിദ് അല്‍സഖാബി. മുസ്ലീം വിഭാഗത്തോടാണ് ഉപദേശവുമായി അല്‍സഖാബി എത്തിയത്. ആദ്യം ഭാര്യമാരെ ഉപദേശിക്കണം, പിന്നെ ബഹിഷ്‌കരിക്കണം. അതും ഫലിച്ചില്ലെങ്കില്‍ ടൂത്ത്പിക്കോ തൂവാലയോ ഉപയോഗിച്ച് തല്ലണം. ഇതാണ് അല്‍സഖാബിയുടെ ഉപദേശം.
ഭാര്യമാരെ മര്യാദ പഠിപ്പിക്കാനുള്ള ശരിയായ മുസ്ലിം വഴികളാണിതെന്ന് അദ്ദേഹം പറയയുന്നു. ഭാര്യമാര്‍ പ്രശ്നക്കാരാണെന്നും നിരവധി പേര്‍ ഭര്‍ത്താക്കന്മാര്‍ക്ക് തുല്യമായി ജീവിക്കാന്‍ ആവശ്യപ്പെടുന്നവരാണെന്നും അത് ഭീകരമായ പ്രശ്നമാണെന്നുമാണ് അദ്ദേഹം പറയുന്നത്. മരങ്ങള്‍ നിറഞ്ഞ അറിയപ്പെടാത്ത ഒരു പ്രദേശത്തിരുന്നാണ് അദ്ദേഹം ഈ വിചിത്രമായ ഉപദേശങ്ങള്‍ മുസ്ലീങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പുരുഷന്മാര്‍ ഭാര്യമാരെ അച്ചടക്കം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഇതിലൂടെ വിശദീകരിക്കുന്നുണ്ട്.
ഇത് തികച്ചും ഇസ്ലാമികമായ വഴികളിലൂടെ എങ്ങനെ സാധിക്കാമെന്നും ഈ വീഡിയോ വിശദമാക്കുന്നു. ഇതിനോട് പലരും വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും ഏറെ അപകടങ്ങള്‍ നിറഞ്ഞതുമാണെന്ന് തനിക്കറിയാമെന്നും എന്നാല്‍ അല്ലാഹുവിന്റെ ഹിതത്തോടെ ഇത് തങ്ങള്‍ക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അനുയായികളെ ഉപദേശിക്കുന്നു.അനുസരിക്കാത്ത ഭാര്യമാരെ അച്ചടക്കം പഠിപ്പിക്കുന്നതിനെ കുറിച്ച് ഭര്‍ത്താക്കന്മാര്‍ക്ക് അറിവില്ലാത്ത ്അവസരങ്ങളിലാണ് ഈ പ്രശ്നം ഉയര്‍ന്ന് വരുന്നതെന്നും അദ്ദേഹം പറയുന്നു.ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ അനുസരിക്കാതിരിക്കുമെന്നും അവരോട് തെറ്റാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ വേണ്ടവിധം പ്രവര്‍ത്തിക്കാത്തതിനാലാണ് ഭാര്യമാര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ഭര്‍ത്താക്കന്മാര്‍ ആ അവസരത്തില്‍ ചിന്തിക്കുകയും ചെയ്യുന്നു. അതിനുള്ള പരിഹാരമാണീ മാര്‍ഗങ്ങളെന്നും സഖാബി പറയുന്നു.
ആദ്യപടിയായി അല്ലാഹുവിന്റെ ഇംഗിതമനുസരിച്ച് ഭര്‍ത്താക്കന്മാരുടെ അവകാശങ്ങളും അവളുടെ കടമകളും ഓര്‍മിപ്പിക്കുകയാണ് ചെയ്യേണ്ടത്.തുടര്‍ന്ന് കിടക്ക ബഹിഷ്‌കരിക്കുകയെന്ന രണ്ടാമത്തെ സ്റ്റെപ്പ് പ്രയോഗിക്കാം. ഇതിനായി ഭര്‍ത്താക്കന്മാര്‍ ഒരു കിടക്കയില്‍ കിടന്ന് കൊണ്ട് അവളോട് പുറം തിരിഞ്ഞ് കിടക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ വെവ്വേറെ മുറികളില്‍ കിടക്കുകയോ തറയില്‍ കിടക്കുകയോ അല്ല ചെയ്യേണ്ടതെന്നും പുരോഹിതന്‍ നിര്‍ദ്ദേശിക്കുന്നു. ഇതാണ് സ്ത്രീയെ അച്ചടക്കം പഠിപ്പിക്കാനുള്ള ഏറ്റവും കഠിനമായ മാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
എന്നാല്‍ അവസാനത്തെ പടിയായുള്ള ദേഹോപദ്രവം ദേഷ്യം പിടിച്ച് നിര്‍വഹിക്കേണ്ട പ്രവര്‍ത്തിയല്ലെന്നും സഖാബി പറയുന്നു. ഈ ഘട്ടത്തില്‍ അച്ചടക്കത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സ്ത്രീയെ മനസിലാക്കിക്കേണ്ടതുണ്ട്. എന്നാല്‍ സ്ത്രീയെ പലരും ചെയ്യുന്നത് പോലെ കടുത്ത വസ്തുക്കള്‍ എടുത്ത് അടിക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. മറിച്ച് ടൂത്ത് പിക്കോ തൂവാലയോ പോലുള്ള വസ്തുക്കളുപയോഗിച്ചാണ് അടിക്കേണ്ടത്. താന്‍ ഭര്‍ത്താവിനോട് പെരുമാറുന്നത് തെറ്റായ രീതിയിലാണെന്ന് സ്ത്രീയെ ബോധ്യപ്പെടുത്തുക മാത്രമാണീ ശിക്ഷയുടെ ലക്ഷ്യം.
ഭര്‍ത്താക്കന്മാരോട് ഭാര്യമാര്‍ തുല്യത ആഗ്രഹിക്കുന്നതാണ് അവരെ അടിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാകേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു. എന്നാല്‍ ചില ഭാര്യമാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താക്കന്മാരോട് തങ്ങളെ അടിക്കാന്‍ പ്രകോപനം ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ വീഡിയോ ഈ ആഴ്ചയിലാണ് റിലീസ് ചെയ്തിരിക്കുന്നത്. വാഷിങ്ടണ്‍ ഡിസി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വഴിയാണീ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.