നവരാത്രി ഉത്സവത്തിന് മുസ്ലീങ്ങള്‍ പങ്കെടുക്കരുത്;നെറ്റിയില്‍ സിന്ദൂരമിട്ട് ശരീരത്തില്‍ ഗോമൂത്രവും തളിച്ചാല്‍ വരാം :സംഘ് സംഘടന

അഹ്മദാബാദ്: നവരാത്രി ഉത്സവസമയത്ത് കച്ചിലെ മാന്ദ്വി പ്രദേശങ്ങളില്‍ മുസ്ലീങ്ങള്‍ പ്രവേശിക്കരുതെന്ന് സംഘ് സംഘടന ഉത്തരവിറക്കി.ഇനി ആര്‍ക്കെങ്കിലും പങ്കെടുക്കണമെന്നു നിര്‍ബന്ധം ആണെങ്കില്‍ അവര്‍ നെറ്റിയില്‍ സിന്ദൂരമിട്ട് ശരീരത്തില്‍ ഗോമൂത്രവും തളിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘ് പരിവാറിന്റെ പ്രാദേശിക ഘടകമായ ഹിന്ദു സംഗതന്‍ യുവമോര്‍ച്ചയാണ് വിശ്വഹിന്ദു പരിഷത്തിന്റെ പിന്തുണയോടെ ഏകാധിപത്യപരമായ ഉത്തരവിറക്കിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഉത്സവ സമയത്ത് മാന്ദ്വിയിലും പരിസരങ്ങളിലും തങ്ങളുടെ പ്രവര്‍ത്തകര്‍ നിരീക്ഷണം നടത്തുമെന്ന് ഹിന്ദു സംഗതന്‍ യുവമോര്‍ച്ച പ്രസിഡന്റ് രഘുവീര്‍ സിങ് ജദേജ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഉത്സവസമയത്ത് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയും സമാന ഭീഷണി മുഴക്കിയിരുന്നു. ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top