തൃശൂർ: ഷാഫിയും സതീശനും കൂടിച്ചേർന്ന് ഉണ്ടാക്കിയ പ്രത്യേക പാക്കേജിലാണ് രാഹുൽ പാലക്കാടെത്തിയത്. സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥിയാണെന്ന് ശശി തരൂരും വെള്ളാപ്പള്ളി നടേശനും പറഞ്ഞിട്ടുണ്ട് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട്ടെ കത്ത് വിവാദത്തിലാണ് എം വി ഗോവിന്ദൻറെ പ്രതികരണം. കോൺഗ്രസിനകത്ത് ശക്തമായ രീതിയിൽ വിവാദം നിലനിൽക്കുകയാണ്. ഇടതുമണിക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങാൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരും വെള്ളാപ്പള്ളി നടേശനും സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടുണ്ട്. സരിൻ നിൽക്കുമ്പോൾ വലിയൊരു വിജയസാധ്യത കാണുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ലീഗ് വർഗീയ ശക്തികളുമായി ചേരുകയാണ്. ഇസ്ലാമിക രാഷ്ട്രം വേണം എന്ന തീവ്രവാദ വർഗീയ നിലപാട് സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമുമായും അതിനോടൊപ്പം ചേർന്നുനിൽക്കുന്ന എസ്‌ഡിപിഐയുമായും ചേർന്ന് പ്രവർത്തിക്കുകയാണ് മുസ്ലിം ലീഗ്. അത് ന്യൂനപക്ഷ സംരക്ഷണത്തിൽ നിൽക്കുന്ന പ്രസ്ഥാനങ്ങൾക്കുള്ള വെല്ലുവിളിയാണെന്നും ഇത് വളരെ ഉത്കണ്ഠയുണ്ടാക്കുന്ന പ്രശ്നമാണെന്നാണ് മുഖ്യമന്ത്രി സൂചിപ്പിച്ചതെന്നും വ്യക്തമാക്കിയ ഗോവിന്ദൻ പാർട്ടിക്കും അതേ നിലപാട് തന്നെയാണെന്നും കൂട്ടിച്ചേർത്തു.
ഷാഫി പറമ്പിലും വി ഡി സതീശനും കൂടിച്ചേർന്ന് ഉണ്ടാക്കിയിട്ടുള്ള പ്രത്യേക പാക്കേജായാണ് പാലക്കാട് സ്ഥാനാർത്ഥിയായി രാഹുൽ വന്നിട്ടുള്ളത്. കോൺഗ്രസിന്റെ ജില്ലാ നേതൃത്വം തന്നെ ഏകകണ്ഠമായ രീതിയിൽ കെ മുരളീധരനെ ആണ് മത്സരിപ്പിക്കേണ്ടത് എന്ന അഭിപ്രായം രേഖപ്പെടുത്തി എന്ന കാര്യം കൃത്യമായി പുറത്തുവന്നിരിക്കുകയാണ്. അത് പരിഗണിക്കാതെ രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ രണ്ടുപേരാണ്. ഒന്ന് വി ഡി സതീശൻ, മറ്റൊന്ന് ഷാഫി പറമ്പിൽ. കോൺഗ്രസിനകത്ത് ശക്തമായ രീതിയിൽ വിവാദം നിലനിൽക്കുകയാണ്. ഇടതുപക്ഷത്തിനനുകൂലമായ രാഷ്ട്രീയസാഹചര്യം കൂടുതൽ ശക്തമായി അവിടെ നിൽക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥിയാണെന്ന് ശശി തരൂരും വെള്ളാപ്പള്ളി നടേശനും പറഞ്ഞിട്ടുണ്ട്. സരിൻ നിൽക്കുമ്പോൾ വലിയൊരു വിജയസാധ്യത കാണുന്നുണ്ട്. ലീഗ് വർഗീയ ശക്തികളുമായി ചേരുകയാണ്. ഇസ്ലാമിക രാഷ്ട്രം വേണം എന്ന തീവ്രവാദ വർഗീയ നിലപാട് സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമുമായും അതിനോടൊപ്പം ചേർന്നുനിൽക്കുന്ന എസ്‌ഡിപിഐയുമായും ചേർന്ന് പ്രവർത്തിക്കുകയാണ് മുസ്ലിം ലീഗ്. അത് ന്യൂനപക്ഷ സംരക്ഷണത്തിൽ നിൽക്കുന്ന പ്രസ്ഥാനങ്ങൾക്കുള്ള വെല്ലുവിളിയാണ്. ഇത് വളരെ ഉത്കണ്ഠയുണ്ടാക്കുന്ന പ്രശ്നമാണെന്നാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്. പാർട്ടിക്കും അതേ നിലപാട് തന്നെയാണ്.