പഴയ ”നികൃഷ്ട ജീവി” ഇന്ന് പുണ്യാളന്‍ ,താമരശേരിയില്‍ സഭയുടെ നിലപാടറിഞ്ഞ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഐഎം.

കോഴിക്കോട്:നികൃഷ്ടജീവി പുണ്ണ്യാളനാകുന്ന കാലം,അതാണ് തിരഞ്ഞെടുപ്പ് കാലം.
തിരുവമ്പാടി  സീറ്റിനെ ചൊല്ലി യുഡിഎഫില്‍ തുടക്കത്തില്‍ തന്നെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. കോഴിക്കോട് വിജയിക്കുന്ന സീറ്റെന്ന നിലയില്‍ കോണ്‍ഗ്രസിന് വേണമെന്ന് ആവശ്യപ്പെട്ട ഡിസിസി പ്രസിഡന്റിനെ കെപിസിസി പ്രസിഡന്റ് വിമര്‍ശിക്കുകയുണ്ടായി. ഇപ്പോള്‍ വീണ്ടും ലീഗ് സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ പ്രഖ്യാപിച്ചതോടെ എതിര്‍പ്പുമായി താമരശ്ശേരി രൂപതയും രംഗത്തുവന്നു. ഇതോടെ ഉടലെടുത്ത ആശയക്കുഴപ്പം മുതലെടുക്കാന്‍ സിപിഐ(എം) ശ്രമം തുടങ്ങി.

 

തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസിന് കൈമാറണമെന്ന താമരശേരി രൂപതയുടെ ആവശ്യം മുസ്ലിംലീഗ് തള്ളിയിട്ടുണ്ട്. യുഡിഎഫ് ധാരണ പ്രകാരമാണ് തിരുവമ്പാടിയില്‍ ലീഗ് സീറ്റ് പ്രഖ്യാപിച്ചതെന്നും ഇനി വിട്ടു നല്‍കാനാകില്ലെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞയുകയുണ്ടായി. സീറ്റ് കോണ്‍ഗ്രസിന് കൈമാറാമെന്ന ധാരണയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ താമരശേരി രൂപത ആവശ്യപ്പെട്ടിരുന്നു. തിരുവമ്പാടി സീറ്റ് വിട്ടു നല്‍കാമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ധാരണ ഉണ്ടായിരുന്നെന്ന രൂപതയുടെ അവകാശവാദവും മജീദ് തള്ളി. ഇതോടെ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയോട് കത്തോലിക്കാ സഭയ്ക്ക് അനുകൂല നിലപാടായിരിക്കില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനാണ് സിപിഐ(എം) നീക്കം.

 

ഇതിന് വേണ്ടി ഇടുക്കി മോഡലില്‍ സഭയ്ക്ക് കൂടി പ്രിയങ്കരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് സിപിഐ(എം) ഒരുങ്ങുന്നത്. ഇതിനുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. പിണറായി വിജയന്റെ നികൃഷ്ട ജീവി പ്രയോഗമൊക്കെ മറക്കാനാണ് തല്‍ക്കാലം പാര്‍ട്ടി ഒരുങ്ങുന്നത്. താമരശ്ശേരി മുന്‍ രൂപത ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയായിരുന്ന വേളയിലാണ് ഈ വിവം ഉണ്ടാകുന്നത്. 2007 ല്‍ ഇടത് സര്‍ക്കാറിന്റെക വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരേ താമരശ്ശേരി രൂപത സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി നടത്തിയ പ്രസംഗത്തോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. മത്തായി ചാക്കോ എംഎ!ല്‍എ മരിക്കുന്നതിന് മുമ്പ് സഭാ വിശ്വാസ പ്രകാരം ആശുപത്രിയില്‍ വച്ച് രോഗീലേപനം നടത്തിയിരുന്നുവെന്നായിരുന്നു ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളിയുടെ വെളിപ്പെടുത്തല്‍. സഭാ നിയമങ്ങള്‍ അനുസരിച്ച് സംസ്‌കാരം നടത്താന്‍ ഇത് മതിയെന്നും ചിറ്റിലപ്പള്ളി പ്രസംഗിച്ചു.

സംസ്‌കാര ചടങ്ങ് സിപിഐഎം ഏറ്റെടുത്ത് നടത്തിയതിനേയും വിമര്‍ശിച്ചിരുന്നു. ഇതിനെതിരേ പിണറായി വിജയന്‍ രംഗത്ത് എത്തുകയും ചിറ്റിലപ്പള്ളിയ്‌ക്കെതിരേ നികൃഷ്ട ജീവി പരാമര്‍ശം നടത്തുകയുമായിരുന്നു. എന്നാല്‍ പിന്നീട് പിണറായിയുടെ ഈ പ്രയോഗത്തിന് മാപ്പ് നല്‍കുന്നതായാണ് ചിറ്റിലപ്പള്ളി തന്റെ ആത്മകഥയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം താമരശ്ശേരി രൂപതയുമായി പിണറായി നല്ല ബന്ധവും കാത്തു സൂക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തിരുവമ്പാടിയില്‍ പാര്‍ട്ടിക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി സ്വീകാര്യനല്ലെന്ന് കാണിച്ച് താമരശേരി രൂപതാ വക്താവ് ഫാ. എബ്രഹാം കാവില്‍പുരയിടവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും രൂപതാ വക്താവും മലയോര വികസന സമിതി നേതാക്കളും വിഷയം ചര്‍ച്ച ചെയ്തു. തിരുവമ്പാടി സീറ്റില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് സഭാ നേതൃത്വത്തിന്റെ നിലപാട്. മലയോര ജനതയുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണം എന്നതാണ് സഭ പറയുന്നത്.

തിരുവമ്പാടി മണ്ഡലത്തില്‍ സിറ്റിങ് എംഎ!ല്‍എ സി. മോയിന്‍കുട്ടിയെ മാറ്റി വി എം ഉമ്മറിനെയാണ് മുസ് ലിം ലീഗ് ഉന്നതാധികാരി സമിതി വ്യാഴാഴ്ച സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കൊടുവള്ളി മണ്ഡലത്തിലെ സിറ്റിങ് എംഎ!ല്‍എയാണ് വി എം ഉമ്മര്‍. ഇത്തവണ മോയിന്‍കുട്ടിക്ക് ലീഗ് സീറ്റ് നല്‍കിയിട്ടില്ല.

Top