മ്യാ​ൻമ്യാൻമർ അ​തി​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 6,700 രോ​ഹിം​ഗ്യ​ക​ൾ

നയ്പിഡോ: മ്യാൻമർ അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് .സൈന്യം അഴിച്ചുവിട്ട അക്രമത്തിൽ 6,700 രോഹിംഗ്യ മുസ്‌ലിംകൾ കൊല്ലപ്പെട്ടതായി പുതിയ വെളിപ്പെടുത്തൽ. രാജ്യാന്തര ആരോഗ്യ സംഘടനയായ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സാണ് (എംഎസ്എഫ്) പുതിയ കണക്കുകൾ പുറത്തുവിട്ടത്. അഭയാർഥികളായി ബംഗ്ലാദേശിൽ എത്തപ്പെട്ട രോഹിംഗ്യകൾക്കിടയിൽ സർവേ നടത്തിയാണ് എംഎസ്എഫ് റിപ്പോർട്ട് തയാറാക്കിയത്.

മ്യാൻമർ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളേക്കാൾ ഭീകരമാണ് എംഎസ്എഫിന്‍റെ റിപ്പോർട്ടിലെ കണ്ടെത്തൽ. സൈനിക അതിക്രമത്തിൽ 400 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഓഗസ്റ്റിനു ശേഷം 647,000 രോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതെന്നും എംഎസ്എഫ് റിപ്പോർട്ട് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടക്കൻ റാഖൈൻ സംസ്ഥാനത്ത് ഓഗസ്റ്റിലാണ് സൈന്യം രോഹിംഗ്യകൾക്ക് എതിരേ ആക്രമണം അഴിച്ചുവിട്ടത്. രോഹിംഗ്യകളുമായി ബന്ധപ്പെട്ട ചിലർ സൈ നിക ചെക്കുപോസ്റ്റുകൾ ആക്രമിച്ചെന്നു പറഞ്ഞാണ് സൈന്യം നരനായാട്ട് ആരംഭിച്ചത്.
രോഹിംഗ്യകൾക്ക് എതിരേയുള്ള മനുഷ്യാവകാശധ്വംസനത്തെ അപലപിക്കാൻ തയാറാവാത്ത സ്യൂകിക്ക് എതിരേ അന്തർദേശീയ തലത്തിൽ രൂക്ഷവിമർശനം ഉ യർന്നിരുന്നു. അവർക്കു നൽകിയ ബഹുമതി ഓക്സ്ഫഡ് യൂണിവേഴ്സിറ്റി തിരിച്ചെടുക്കുകവരെ ചെയ്തു.

Top