
ദില്ലി: ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും സുപ്രീം കോടതി തീരുമാനം. നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കും. സിബി മാത്യൂസ്, കെ.കെ ജോഷ്വ, വിജയൻ എന്നിവരിൽ നിന്നുമാണ് നഷ്ട പരിഹാരം ഈടാക്കുക. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി . അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. റിട്ട.ജസ്റ്റിസ് ഡി.കെ.ജെയിൻ അധ്യക്ഷനായ സമിതി അന്വേഷിക്കും . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി .
Tags: nambi narayanan