ഐഎസ്ആർഒ ചാരക്കേസിൽ എല്ലാം ഭീഷണിപ്പെടുത്തി പറയിപ്പിച്ചതെന്ന് ഫൗസിയ ഹസൻ. കേരള പൊലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ കമ്മിഷനിൽ കേസ് കൊടുക്കുമെന്നും മറിയം റഷീദ

മാലി : ലീഡറുടെ ആദ്മാവ് പറയുന്നുണ്ടോ ? ചതിയുടെ മറ്റൊരു മുഖം കൂടി പുറത്ത് .കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്ന് മാലിവനതികളെ കുറിച്ച് ക്രൈം മഞ്ഞ കഥകളെഴുതിയ മലയാള മനോരമ ഇന്ന് മലക്കം മറിയുന്നു . അഭിസാരികകളായി മുദ്രകുത്തി മുഴുനീള ചിത്രങ്ങളുമായി പരമ്പരകളെഴുതി മാലി വനിതകളെ അന്താരാഷ്ട്ര ചാരവനിതകളായി ചിത്രീകരിച്ച മലയാള മനോരമ ഇന്ന് പറയുന്നു ‘കെട്ടുകഥകളില്‍ കെട്ടിപൊക്കിയ ചാരക്കേസിലെ വനിതകള്‍’ചാരക്കേസില്‍ മൂന്ന് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച മറിയം റഷിദയേയും ഫൗസിയ ഹസനേയും തേടിയുള്ള മലയാള മനോരമ ആഴ്ച്ചപതിപ്പിന്റെ പുതിയ ലക്കത്തിലെ എഡിറ്റോറിയലിലാണ് മലയാള മനോരമയുടെ മലക്കം മറിച്ചില്‍. തിരുവനന്തപുരം ലേഖകനായിരുന്ന ജോണ്‍ മുണ്ടക്കയമാണ് മാലി ദീപിലെത്തി മറിയം റഷീദയേയും ഫൗസിയ ഹസനേയും കുറിച്ചും അപസര്‍പ്പ കഥകളെഴുതിയത്.

നമ്പി നാരായണനെ അറിയില്ലായിരുന്നെന്നും പേരുപോലും കേട്ടിട്ടുണ്ടായിരുന്നില്ലെന്നും ഐഎസ്ആർഒ ചാരക്കേസിൽ ശിക്ഷിക്കപ്പെട്ട ഫൗസിയ ഹസൻ. ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും കേരള പൊലീസും ചേർന്നു ഭീഷണിപ്പെടുത്തി പറയിക്കുകയായിരുന്നെന്നും ഫൗസിയ മനോരമയോടു പറഞ്ഞു. ചാരവൃത്തിക്കേസിൽ ജയിൽ ശിക്ഷയനുഭവിച്ച മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും മാധ്യമങ്ങളിൽനിന്ന് അകന്നുകഴിയുകയായിരുന്നു ഇത്രയും വർഷം. അതേസമയം, പഴയ കേസിന്റെ കാര്യങ്ങൾ സംസാരിക്കാൻ താൽപര്യമില്ലെന്നും കേരള പൊലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ കമ്മിഷനിൽ കേസ് കൊടുക്കുമെന്നും മറിയം റഷീദ അറിയിച്ചു.manoram-3
‘ഓർമകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയിൽ ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പറഞ്ഞ കാര്യങ്ങൾ ശരിവയ്ക്കുന്നതാണു ഫൗസിയയുടെ വെളിപ്പെടുത്തൽ. ഭീഷണിപ്പെടുത്തി പേരു പറയിച്ചതാണെന്നു പൊലീസ് വാഹനത്തിൽ വച്ചു മറിയം റഷീദ പറഞ്ഞതായി നമ്പി നാരായണൻ ആത്മകഥയിൽ പറയുന്നു. നമ്പി നാരായണൻ എന്ന പേരു വ്യക്തമായി പറയാൻ പോലും കഴിഞ്ഞില്ലെന്നും കുറ്റസമ്മത വിഡിയോ പകർത്തുന്നതിനിടെ പേര് എഴുതിക്കാണിച്ചു വായിപ്പിക്കുകയായിരുന്നെന്നും മറിയം പറഞ്ഞതായി പുസ്തകത്തിലുണ്ട്. എന്നാൽ, ചാരക്കേസിൽ സത്യമുണ്ടായിരുന്നെന്നും ഭീഷണിപ്പെടുത്തി പറയിച്ചതല്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് ‘നിർഭയം’ എന്ന ആത്മകഥയിൽ പറയുന്നത്.

നമ്പി നാരായണനെ ആദ്യമായി കണ്ടതു സിബിഐ കസ്റ്റഡിയിലായിരുന്നുവെന്നും രമൺ ശ്രീവാസ്തവയെ ഒരിക്കൽപോലും നേരിട്ടു കണ്ടിട്ടില്ലെന്നും ഫൗസിയ പറഞ്ഞു. പതിനാലു വയസ്സുകാരിയായ മകളെ മുന്നിൽ കൊണ്ടുവന്നു മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണു ചോദ്യംചെയ്യലിൽ ഉദ്യോഗസ്ഥർ പറഞ്ഞ പലതും സമ്മതിക്കേണ്ടി വന്നത്. ജയിൽ മോചിതയായ ശേഷം, കേരള പൊലീസിനും ഐബിക്കും എതിരെ കേസ് ഫയൽ ചെയ്തിരുന്നു. പിന്നീട് ഇന്ത്യയിൽ ബിസിനസ് ആവശ്യത്തിനെത്തിയ മകൻ നാസിഫ് താമസിച്ച ഹോട്ടലിൽ ഐബി ഉദ്യോസ്ഥർ എത്തി കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തി. തുടർന്നു കേസ് മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ലെന്നു മാലെയിലെ ഇന്ത്യൻ എംബസിയിൽ എഴുതി നൽകിയെന്നും ഫൗസിയ പറഞ്ഞു. പല ആവശ്യങ്ങൾക്കായി ഇന്ത്യ സന്ദർശിക്കേണ്ടി വരുന്ന ബന്ധുക്കളോടു പൊലീസ് മോശമായി പെരുമാറുമോ എന്നു ഭയന്നാണു കേസ് പിൻവലിച്ചത്–ഫൗസിയ പറഞ്ഞു.

 

 

Top