ഒറ്റ വിക്ഷേപണത്തില്‍ മൂന്ന് ഭ്രമണപഥങ്ങളില്‍ കൃത്രിമോപഗ്രഹങ്ങൾ !ഐ.എസ്.ആര്‍.ഒയുടെ ചരിത്ര നേട്ടം

ശ്രീഹരിക്കോട്ട: ഒറ്റ വിക്ഷേപണത്തില്‍ മൂന്ന് ഭ്രമണപഥങ്ങളില്‍ കൃത്രിമോപഗ്രഹങ്ങളെത്തിച്ച് ഐ.എസ്.ആര്‍.ഒയുടെ ചരിത്ര നേട്ടം . ശത്രുരാജ്യങ്ങളില്‍ നിന്നുള്ള റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും, ഓരോ 90 മിനിറ്റ് കൂടുമ്പോഴും ഒരേ സ്ഥലത്ത് വീണ്ടും എത്താനും എമിസാറ്റിനു കഴിയും. ഇലക്മട്രാണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. സരള്‍ എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കി ഡിആര്‍ഡിഒയും ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് എമിസാറ്റ് നിര്‍മ്മിച്ചത്.

തിങ്കളാഴ്ച രാവിലെ 9.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് 28 ഉപഗ്രഹങ്ങളെ വഹിച്ച് പിഎസ്എല്‍വി സി-45 ഭ്രമണപഥത്തിലെത്തിച്ചത്. ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിലെത്തിക്കുക എന്ന ചരിത്ര ദൗത്യവുമായാണ് പിഎസ്എല്‍വിയുടെ 47-ാം ദൗത്യം കുതിച്ചുയര്‍ന്നത്.

ശത്രുരാജ്യങ്ങളില്‍ നിന്നുള്ള റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും, ഓരോ 90 മിനിറ്റ് കൂടുമ്പോഴും ഒരേ സ്ഥലത്ത് വീണ്ടും എത്താനും എമിസാറ്റിനു കഴിയും. ഇലക്മട്രാണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. സരള്‍ എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കി ഡിആര്‍ഡിഒയും ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് എമിസാറ്റ് നിര്‍മ്മിച്ചത്.

ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ(ഡിആര്‍ഡിഒ) എമിസാറ്റ്, അമേരിക്കയില്‍ നിന്നുള്ള 20 ഉപഗ്രഹങ്ങള്‍, സ്വിറ്റ്‌സര്‍ലണ്ട്, സ്‌പെയ്ന്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹം എന്നിവയാണ് ചരിത്ര ദൗത്യത്തില്‍ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപണം പൂര്‍ണ വിജയമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ചരിത്രകുതിപ്പില്‍ 436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍ നിന്ന് 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുന്നത്. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ രണ്ടാം സ്ഥലത്ത് എത്തിക്കും. മൂന്നാം ഘട്ടത്തില്‍ 485 കിലോമീറ്റര്‍ ഉയരത്തില്‍ അവശേഷിക്കുന്ന നില്‍പ്പുറപ്പിക്കും. റോക്കറ്റിന്റെ നാലാം ഘട്ടത്തെ ആദ്യമായി പരീക്ഷണ തട്ടകമാക്കി മാറ്റുന്നുവെന്ന സവിശേഷതയുമുണ്ട്.

Top