ആരാണിതില്‍ നമ്പി നാരായണന്‍? കുഴഞ്ഞ് സോഷ്യല്‍മീഡിയ, ‘റോക്കട്രി: ദ നമ്പി എഫക്ടില്‍’ മാധവന്റെ ലുക്ക്

കൊച്ചി: നമ്പി നാരായണന്റെ ജീവിതം വെള്ളിത്തിരയില്‍ വരികയാണ്. നമ്പി നാരായണനായി തെന്നിന്ത്യന്‍ സൂപ്പര്‍താരം മാധവന്‍ എത്തും. ഇപ്പോഴിതാ സിനിമയിലെ മാധവന്റെ ലുക്ക് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നു. ‘റോക്കട്രി: ദ നമ്പി എഫക്ട്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ കൗതുകമായിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ നമ്പി ആരെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള ഗംഭീര മേക്കോവറുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടതും മാധവന്‍ തന്നെ.
സിനിമയിലെ നമ്പി നാരായണനും യഥാര്‍ത്ഥ നമ്പി നാരായണനും ഒരേവേഷത്തില്‍ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഒറിജിനല്‍ ആരെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് മാധവന്റെ മാറ്റം. ഇതിനായി 14 മണിക്കൂറോളമാണ് മേക്കപ്പിനായി ചെലവഴിക്കുന്നത്. മേക്കപ്പ് സെക്ഷന്റെ വീഡിയോയും ചിത്രത്തോടൊപ്പം മാധവന്‍ പങ്കുവെച്ചിട്ടുണ്ട്.

Top