അമ്മയ്ക്ക് നൽകിയ വാക്കുപാലിക്കാൻ അമ്മയെ എടുത്തുയർത്തിയ മകൻ്റെ ചിത്രം ഇപ്പോൾ ഫേസ്ബുക്കിൽ വൈറലായിരിക്കുകയാണ്. എന്നാൽ ആ എടുത്തുടർത്തലിനും വാക്കു നൽകലിനും പിന്നിൽ കരളലിയിക്കുന്നൊരു കഥയുണ്ട്. നന്ദു മഹാദേവ എന്ന വ്യക്തി പങ്കുവച്ച് ചിത്രമാണ് വൈറലാകുന്നത്.
നന്ദുവിൻ്റെ ഇടത്തേക്കാല് നഷ്ടപ്പെട്ടതാണ്. കൃത്രിമക്കാലുമായാണ് അമ്മയെ നന്ദു എടുത്ത് പൊക്കുന്നത്. കഴിഞ്ഞ വർഷം കാലും നഷ്ടപ്പെട്ട് കീമോ ചെയ്ത് തളർന്ന് കിടന്ന തന്നെ അമ്മ ഇതേപോലെ എടുത്തുകൊണ്ടാണ് നടന്നതെന്നാണ് നന്ദു പോസ്റ്റിൽ വിവരിക്കുന്നത്.
പോസ്റ്റിൻ്റെ പൂർണ്ണരൂപം:
അമ്മയുടെ മകൻ ആൺകുട്ടിയാണ് !!
കഴിഞ്ഞ വർഷം ഈ സമയത്ത് കാലും നഷ്ടപ്പെട്ട് കീമോ കൊണ്ട് തളർന്ന് കിടന്ന എന്നെയും എടുത്തുകൊണ്ട് അമ്മ നടന്നു..
അന്ന് ഞാൻ അമ്മയോട് പറഞ്ഞു..
അമ്മയേം എടുത്തുകൊണ്ട് ഞാനും നടക്കുമെന്ന്..!!
പ്രതികാരം അത് വീട്ടാനുള്ളതാണ് ❤️
മധുരപ്രതികാരം
https://www.facebook.com/nandussmahadeva/posts/2491100240972438