നേപ്പാളില്‍ മരിച്ച രഞ്ജിത്തിനും കുടുംബത്തിനും അന്ത്യാഞ്ജലി..

കോഴിക്കോട് :നേപ്പാളില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം ഇന്ന് വൈകീട്ട് സംസ്കരിക്കും. മൊകവൂരില്‍ രഞ്ജിത്തിന്റെ പണി തീരാത്ത വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കുന്ദംമംഗലത്തെ സാംസ്കാരിക നിലയത്തിന് സമീപം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ് ഇപ്പോള്‍. ശേഷം രഞ്ജിത്തിന്റെ തറവാട്ടില്‍ ആറ് മണിക്കാണ് സംസ്‍കരിക്കുക.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

നേപ്പാളിൽ മരിച്ച തിരുവനന്തപുരം സ്വദേശി പ്രവീണിനും കുടുംബത്തിനും നാട് യാത്രാമൊഴി നല്‍കി. സ്നേഹ വായ്പ്പുകളുമായി ആയിരങ്ങളാണ് പ്രവീണിന്റെ ചേങ്കോട്ടുകോണത്തെ വസതിയിൽ തടിച്ചുകൂടിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം നിരവധി പ്രമുഖരും അന്തിമോപചാരമർപ്പിക്കാൻ എത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ എട്ടുമണിയോടെയാണ് സ്വദേശമായ ചെങ്കോട്ടുകോണത്ത് എത്തിച്ചത്. പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും, മക്കളായ ശ്രീഭദ്രയുടെയും ആർച്ചയുടെയും അഭിനവിന്റെയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചതോടെ നാടൊന്നാകെ വിതുമ്പി.

നാട്ടില്‍ ഏതൊരു ആവശ്യം വന്നാലും മുൻനിരയിലുണ്ടായിരുന്ന പ്രവീണിന്, യാത്രാമൊഴി ചൊല്ലുവാൻ പ്രമുഖരടക്കം നിരവധി പേരാണെത്തിയത്. ഒന്നര മണിക്കൂർ നേരത്തെ പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. കുട്ടികളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരെ ഒന്നിച്ചാണ് സംസ്കരിച്ചത്. മക്കളെ സംസ്കരിച്ചതിന് ഇരുവശത്തുമായാണ് പ്രവീണിനും ശരണ്യക്കും ചിതയൊരുക്കിയത്. ശരണ്യയുടെ സഹോദരിയുടെ മകനാണ് അന്ത്യകർമങ്ങൾ നടത്തിയത്.

Top