നേപ്പാളിൽ വിനോദ സഞ്ചാരത്തിന് പോയ നാലു കുട്ടികളടക്കം എട്ട് മലയാളികൾ ശ്വാസംമുട്ടി മരിച്ചു.മരണങ്ങള്‍ ആ ഹീറ്ററിലെ വിഷപ്പുക ശ്വസിച്ചെന്നു സംശയം

കൊച്ചി:നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് പോയ എട്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം ചെങ്കോട്ട് കോണം സ്വദേശി പ്രവീണും ഭാര്യയും മൂന്ന് മക്കളും, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്, ഭാര്യ, മകന്‍ എന്നിവരുമാണ് മരിച്ചത്. ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കും.

നേപ്പാളില്‍ വിനോദസഞ്ചാരത്തിനെത്തിയ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യ മൂന്നുമക്കളും കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന റൂമിലെ ഹീറ്ററിലെ വിഷപുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഠ്മണ്ഡവിലെ ത്രിഭുവന്‍ ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

ഇന്നലെ രാത്രി 9.30നാണ് 15 അംഗ സംഘം ധാമന്‍ എവറസ്റ്റ് പനോരമ റിസോട്ടില്‍ എത്തിയത്. നാല് മുറികള്‍ ബുക്ക് ചെയ്തിരുന്നു. ഇതില്‍ ഒരു മുറിയിലായിരുന്നു തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ്, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍ ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവര്‍ താമസിച്ചിരുന്നത്. രാവിലെ റൂം തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എട്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹീറ്റര്‍ ഉപയോഗിച്ചപ്പോഴുണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് ചോര്‍ച്ച ഉണ്ടായതായും സംശയിക്കുന്നു. മറ്റൊരു മുറിയിലായതിനാല്‍ ര‍ഞ്ജിത്തിന്റെ മൂത്തമകന്‍ മാധവന്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ വ്യോമ മാര്‍ഗം കാഠ്മണ്ഡു എച്ച്.എ.എം.എസ് ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഡല്‍ഹില്‍ കൊണ്ടുവന്ന് നാട്ടിലേക്കയക്കും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എച്ച്.എ.എം.എസ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അടിയന്തരമായി ഇടപെട്ട് ആവശ്യമായ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശിയും ദുബായില്‍ എഞ്ചിനീയറുമായ പ്രവീണ്‍ കൃഷ്ണന്‍ നായര്‍ ഭാര്യ ശരണ്യ മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരാണ് ദാരുണമായി മരിച്ചത്. രഞ്ജിതിന്റെ മൂത്ത മകന്‍ ആറുവയസുള്ള മാധവ് സുഹൃത്തിന്റെ കുടുംബത്തിനൊപ്പം മറ്റൊരു മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പ്രവീണും രഞ്ജിത് ഉള്‍പ്പെടെ 15 പേരടങ്ങുന്ന നാലു കുടുംബങ്ങള്‍ ശനിയാഴ്ചയാണ് നേപ്പാളിലെത്തിയത്. ഇന്നലെ രാത്രി 9.30ഓടെ കാഠ്മണ്ഡുവില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ദാമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തു. കടുത്ത തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ റൂം ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു.

ഒരുമുറിയില്‍ കിടന്നിരുന്ന എട്ടുപേരെ ഇന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹീറ്ററില്‍ നിന്ന് പുറത്തേക്ക് വന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

അതേസമയം, ദാമനയിലെ പനോരമ റിസോര്‍ട്ടിലെ സര്‍വീസിനെക്കുറിച്ച് മുന്‍പ് അവിടെ താമസിച്ചവര്‍ മോശം അഭിപ്രായമാണ് ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നരമാസം മുന്‍പ് അവിടെ താമസിച്ച ഓസ്ട്രേലിയയില്‍ നിന്നുള്ള വിനോദ സഞ്ചാരി ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി കുറിച്ചിട്ടുണ്ട്. തകരാറിലായിരുന്ന ഹീറ്ററിലെ വിഷപുക ശ്വസിച്ചാണോ മരണം സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ.

Top