ദില്ലി: മദ്യ രാജാവ് വിജയ് മല്യയെ എന്തിനു പഴി പറയുന്നു, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വലിയ കടക്കാരനാണ്. വിദേശരാജ്യങ്ങളില്‍ കറങ്ങി നടക്കുന്ന പ്രധാനമന്ത്രി എന്ന പേര് മോദിക്ക് നേരത്തെ തന്നെ വീണു കഴിഞ്ഞു. എന്നാല്‍, മോദി ഈ ലോകം മുഴുവന്‍ കറങ്ങി നടന്നത് അഞ്ച് പൈസ കൊടുക്കാതെയാണ് എന്നുള്ളതാണ് വാസ്തവം.
എയര്‍ഇന്ത്യ എങ്ങനെ നഷ്ടത്തിലെല്ലാതായിരിക്കും. മോദി എയര്‍ഇന്ത്യയ്ക്ക് നല്‍കാനുള്ളത് 134കോടി രൂപയാണ്. 2014-ല്‍ അധികാരമേറ്റതു മുതല്‍ ഇതുവരെയുള്ള കണക്കാണിത്. അന്നുമുതല്‍ ഇന്നുവരെ യാത്രയുടെ ഒരു ചെലവും പ്രധാനമന്ത്രിയുടെ ഓഫീസ് എയര്‍ഇന്ത്യക്ക് നല്‍കാനില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലണ് ഇക്കാര്യമുള്ളത്. അധികാരത്തിലെത്തിയ ശേഷം എയര്‍ ഇന്ത്യയെ ലാഭത്തിലാക്കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദവും പൊളിയുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം 2636 കോടി രൂപയാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം മോദി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ നടത്തിയ 10 വിദേശ സന്ദര്‍ശനത്തിന്റെ ചെലവാണ് എയര്‍ ഇന്ത്യ നല്‍കിയത്. ഇത്രയും സന്ദര്‍ശനങ്ങളില്‍ നിന്നായി 134 കോടി രൂപയാണ് എയര്‍ ഇന്ത്യക്ക് കിട്ടാനുള്ളത്. ഇക്കൂട്ടത്തില്‍ നവംബറിലെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെ ചെലവു മാത്രം 9 കോടിയാണ്. കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ഫ്രാന്‍സ്, ജര്‍മനി, കാനഡ ത്രിരാഷ്ട്ര സന്ദര്‍ശനമാണ് ചെലവില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്നത്. ഈ മൂന്നു യാത്രകളില്‍ നിന്നായി എയര്‍ഇന്ത്യക്ക് കിട്ടാനുള്ളതു 31 കോടിയിലേറെ രൂപ. ഓരോ യാത്രയുടെയും ചെലവ് അടങ്ങിയ ഇന്‍വോയ്സ് എയര്‍ഇന്ത്യ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തിച്ചു കൊടുത്തിട്ടുണ്ട്. പക്ഷേ, കടബാധ്യത തീര്‍ക്കാന്‍ നടപടി ഉണ്ടായില്ലെന്നു മാത്രം. സാധാരണ ഇത്തരം യാത്രകളുടെ ബാധ്യത തുക സമയാസമയമങ്ങളില്‍ ഒരു ഇന്ത്യന്‍ മന്ത്രാലയങ്ങളും തീര്‍ക്കാറുമില്ല.
എയര്‍ഇന്ത്യ ലാഭത്തിലായെന്ന വ്യോമയാന മന്ത്രിയുടെ പ്രസ്താവനയും ഇതോടെ പൊളിയുകയാണ്. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയുടെ നഷ്ടം 2,636 കോടി ആയി ഉയര്‍ന്നിരിക്കുകയാണ് എന്ന് വെളിപ്പെടുത്തിയതും കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി മഹേഷ് ശര്‍മ തന്നെയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,636.18 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അതിനു മുമ്പത്തെ വര്‍ഷം പ്രവര്‍ത്തന നഷ്ടം 3,000 കോടിയോട് അടുത്തായിരുന്നു. 2012 മുതല്‍ എയര്‍ഇന്ത്യയെ ലാഭത്തിലാക്കാന്‍ ചില ഇടപെടലുകള്‍ നടത്തിയിരുന്നു. എന്നാല്‍, അതൊന്നും ഫലം കണ്ടിരുന്നില്ല.