പത്മശ്രീ ലഭിച്ചത് ട്രാന്‍സ്ജെന്റെര്‍ ആയതുകൊണ്ടല്ല, ഭരതനാട്യത്തിലെ മികവ് കൊണ്ടെന്ന് നര്‍ത്തകി നടരാജ്

ചെന്നൈ: രാജ്യം പത്മശ്രീ നല്‍കി തന്നെ ആദരിച്ചത് ഭരതനാട്യത്തിലുള്ള മികവ് കൊണ്ടാണെന്നും അല്ലാതെ താനൊരു ട്രാന്‍സ്ജെന്റെര്‍ ആയതുകൊണ്ടല്ലയെന്നും പത്മശ്രീ ജേതാവ് നര്‍ത്തകി നടരാജ്. പത്മശ്രീ ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്ജെന്റര്‍ വ്യക്തിയാണ് നടരാജ്. പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് നടരാജ്.
‘എന്നെ പത്മശ്രീ നല്‍കി ആദരിച്ചത് ഞാനൊരു ട്രാന്‍സ്ജെന്ററായതിനാലല്ല. ഭരതനാട്യം ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള തന്റെ മികവ് കൊണ്ടാണ്. ഞാന്‍ എന്റെ ജിവിതത്തിന്റെ 30 വര്‍ഷത്തിലധികം ഭരതനാട്യത്തിന് വേണ്ടി ചെലവഴിച്ചിട്ടുണ്ട്.’ എ.എന്‍.ഐ ക്ക് നല്‍കിയ അഭിമുഖത്തില്‍ നടരാജ് പറഞ്ഞു.

പ്രെഫഷണല്‍ ഭരതനാട്യം ആര്‍ട്ടിസ്റ്റായ നടരാജ് തഞ്ചാവൂര്‍ ആസ്പദമാക്കിയുള്ള നായകി ഭാവ ട്രെഡീഷനില്‍ ആണ് സ്പെഷലൈസ് ചെയിതിട്ടുള്ളത്. തനിക്ക് അമ്പത് വയസ്സായെങ്കിലും ഭരതനാട്യം അഭ്യസിക്കുമ്പോള്‍ തനിക്ക് ഇപ്പോഴും പതിനാറ് വയസ്സാണെന്നും നടരാജ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top