15 വര്‍ഷത്തിനു ശേഷം ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വ ഭൂമിയുടെ അടുത്ത് എത്തുന്നു. അടുത്തമാസം 27നാണ് ഭൂ മിയോട് ഏറ്റവും അടുത്ത് ചൊവ്വ എത്തുക. അന്ന് ഭൂമിയുടെ എതിര്‍ ദിക്കിലായിരിക്കും ചൊവ്വയുടെ സ്ഥാനം അതുകൊണ്ട് തന്നെ സൂര്യപ്രകാശമേറ്റ് തിളങ്ങുന്ന ചൊവ്വയെ ഭൂമിയില്‍ നിന്ന് വ്യക്തമായി കാണാനുമാവും.
അവസാനമായി ചൊവ്വ ഭൂമിയോട് ഇത്ര അടുത്ത് എത്തുന്നത് 2003 ല്‍ ആണ്. പതിനഞ്ചോ പതിനേഴോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സ്ഥിരമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണിതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അവസാനമായിട്ട് 2003ല്‍ ഈ പ്രതിഭാസം സംഭവിച്ചപ്പോള്‍ ചൊവ്വ ഭൂമിയോട് വളരെ അടുത്ത് എത്തിയിരുന്നു.
ഈ പ്രതിഭാസത്തിനു പിന്നിലെ കാരണത്തെ പെരിഹെലിക് ഒപ്പോസിഷന്‍ (perihelic opposition -ഒരു ഗ്രഹത്തിന്റെയോ ധുമകേതുവിന്റെയോ ഭ്രമണപഥത്തില്‍ സൂര്യനോടേറ്റവും അടുത്തസ്ഥാനം) എന്നാണ് പറയുന്നത്. നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ വ്യക്തമായി ചൊവ്വയെ ജൂലൈ മാസത്തില്‍ കാണാനാവും. കഴിഞ്ഞമാസം ഇതുപോലെ വ്യാഴം ഭൂമിയോട് 658 മില്ല്യണ്‍ കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു.
നമ്മുടെ വീട്ടുമുറ്റത്തു നിന്ന് ഈ സമയങ്ങളില്‍ ചൊവ്വയെ നമുക്ക് അതി മനോഹരമായി കാണാനാവും എങ്കിലും നാസയിലെ ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണ പ്രകാരം ചൊവ്വയിലെ സ്ഥിതി അത്ര തൃപ്തികരം അല്ല. നോര്‍ത്ത് അമേരിക്കയുടെയും റഷ്യയുടെയും ഒപ്പം വലിപ്പമുള്ള ഒരു പൊടിക്കാറ്റ് ചൊവ്വയുടെ ഉപരിതലത്തില്‍ പൊതിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ചൊവ്വ കണ്ടതില്‍ വച്ച് ഏ റ്റവും തീവ്രമായ പൊടിക്കാറ്റാണിത് എന്നാണ് നാസ പറയുന്നത്.