കൊച്ചി: കേരളത്തിലെ മഴക്കെടുതിയുടെ ഭീകരത അമേരിക്ക നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് അമേരിക്കന്‍ പൗരന്മാരെ അറിയിക്കുകയും ചെയ്തു. നീലക്കുറിഞ്ഞി കാണാനും മറ്റും മൂന്നാറിലേക്കുള്ള അമേരിക്കക്കാരുടെ യാത്ര മനസ്സിലാക്കിയായിരുന്നു ഇതെല്ലാം.
കേരളത്തിലെ കാലാവസ്ഥയെ കുറിച്ച് അമേരിക്ക തിരിച്ചറിഞ്ഞത് നാസയിലെ പഠനങ്ങളിലൂടെയാണ്. ഇപ്പോഴും നാസ കേരളത്തെ നിരീക്ഷിക്കുന്നുണ്ട്. എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് വിദേശ രാജ്യങ്ങളെ അറിയിക്കുന്നുമുണ്ട്. അതീവ ഗുരുതരമെന്നാണ് സ്ഥിതി വിശേഷത്തെ നാസ വിലയിരുത്തുന്നത്.
മഴയില്‍ മുങ്ങിത്താഴുന്ന കേരളത്തിന്റെ ബഹിരാകാശ കാഴ്ചകള്‍ പുറത്തു വിട്ടിരിക്കുകയാണ് നാസ. ഭീതിപ്പെടുത്തുന്നതാണ് നാസ പുറത്തു വിട്ടിരിക്കുന്ന ചിത്രങ്ങള്‍. നാസയുടെ കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളുടെ ചിത്രങ്ങള്‍ ഓരോ രണ്ടു- മൂന്നു മണിക്കൂറിലും പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കാലാവസ്ഥ എങ്ങനെയായിരുന്നു, വരും ദിവസങ്ങളിലെ കാലാവസ്ഥ മാറ്റങ്ങള്‍ എങ്ങനെ തുടങ്ങി വിവരങ്ങളെല്ലാം നാസ ചിത്രങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് പുറത്തുവിടുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോര്‍ട്ട് തന്നെ തയാറാക്കുന്നുണ്ട്. ജിപിഎം കോര്‍ ഒബ്സര്‍വേറ്ററി ആ എന്നീ ഉപഗ്രഹങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ഡേറ്റകളുമാണ് കാലാവസ്ഥാ ഭൂപടങ്ങള്‍ നിര്‍മിക്കാന്‍ നാസ ഉപയോഗിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളുടെ സഹായത്തോടെയാണ് നാസ തയാറാക്കുന്നത്. നാസയുടെ ഐഎംഇആര്‍ജിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. കേരളത്തില്‍ പ്രളയത്തിനു കാരണമായ ശക്തമായ മഴയുടെ കൂടുതല്‍ വിവരങ്ങളും ഭൂപടങ്ങളും നാസ ഉപഗ്രഹങ്ങള്‍ പുറത്തുവിടുന്നുണ്ട്.
ഓരോ രണ്ടു, മൂന്നു മണിക്കൂര്‍ ഇടവിട്ടാണ് ചിത്രങ്ങളും വിവരങ്ങളും നാസ സാറ്റ്ലൈറ്റുകള്‍ പുറത്തുവിടുന്നത്. പ്രത്യേകം തയാറാക്കിയ ആനിമേഷന്‍ ഭൂപടം നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. ഈ ആനിമേഷനില്‍ കഴിഞ്ഞ ഏഴു ദിവത്തിനിടെ കേരളത്തിനു മുകളില്‍ സംഭവിക്കുന്ന മാറ്റങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഉപഗ്രഹങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ ഇടവിട്ട് പകര്‍ത്തിയ ചിത്രങ്ങള്‍ യോജിപ്പിച്ചാണ് ആനിമേഷന്‍ മാപ്പ് നിര്‍മിച്ചിരിക്കുന്നത്.