കോഴിക്കോട്: ദേശീയ യൂത്ത് അത്‌ലറ്റിക്കില്‍ കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. രണ്ടാം ദിവസം എത്തിയപ്പോള്‍ 34 പോയിന്റുമായി ഉത്തര്‍പ്രദേശാണ് മുന്നിട്ടു നില്‍ക്കുന്നത്. ഒട്ടും പുറകിലല്ലാതെ 32 പോയിന്റോടെ കേരളം രണ്ടാം സ്ഥാനത്തുണ്ട്. ഇന്ന് വിവിധ വിഭാഗങ്ങളിലായി പതിനാല് ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
4 പോയിന്റുളള ഹരിയാനയും മഹാരാഷ്ട്രയുമാണ് മൂന്നാം സ്ഥാനത്ത്. ആദ്യദിനത്തില്‍ തന്നെ മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടാനായതാണ് കേരളത്തിന്റെ നേട്ടം. തുടര്‍ന്ന് രണ്ട് വെളളിയും ഒരു വെങ്കലവും കേരളത്തിന് നേടാനായി.
ആണ്‍കുട്ടികള്‍ക്കായുളള 10,000മീറ്റര്‍ നടത്തത്തോടെ മീറ്റിന്റെ രണ്ടാം ദിനത്തിന് തുടക്കമാകും. തുടര്‍ന്ന് 14 ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. പെണ്‍കുട്ടികളുടെ ഹൈജംമ്പ്, പോള്‍ വാള്‍ട്ട്, 200, 400,1500 മീറ്റര്‍ ഓട്ടം, ഹാമര്‍ ത്രോ, ജാവലിന്‍ തുടങ്ങിയ ഇനങ്ങളും ഇന്ന് നടക്കും.