സാഹിത്യം മനുഷ്യനെ ഒന്നിപ്പിക്കാനുള്ള ആഭരണം; മനുഷ്യ ജീവിതത്തില്‍ കലയ്ക്കും സംസ്‌കാരത്തിനുമുള്ള പ്രാധാന്യം വളരെ വലുതാണ്; കേരള ചീഫ് സെക്രട്ടറി വി പി ജോയി

പത്തനംതിട്ട. മനുഷ്യ ജീവിതത്തില്‍ കലയ്ക്കും സംസ്‌കാരത്തിനുമുള്ള പ്രാധാന്യം വളരെ വലുതാണെന്ന് കേരള ചീഫ് സെക്രട്ടറി വി പി ജോയി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം സംസ്‌കാര വേദി ഉള്ളൂര്‍ അവാര്‍ഡ് ലഭിച്ച വി പി ജോയിക്ക് നല്‍കിയ അനുമോദന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം മനുഷ്യനെ ഒന്നിപ്പിക്കാനുള്ള ആഭരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയും ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിച്ചു.മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത അധ്യക്ഷന്‍ ഡോ സാമുവല്‍ മാര്‍ ഐറേനിയോസ് വി പി ജോയിയെ ആദരിച്ചു. സംഗീത സംവിധായകന്‍ ഡോ മണക്കാല ഗോപാലകൃഷ്ണനെ നഗരസഭ ചെയര്‍മാന്‍ അഡ്വ സക്കീര്‍ ഹുസൈന്‍ ആദരിച്ചു. അഡ്വ .മനോജ് മാത്യു, ജെയിംസ് നെടുങ്കോട്ട്, ഡോ. അലക്‌സ് മാത്യു, ബിജു നൈനാന്‍, റോയ് മാടപ്പള്ളി, ജിന്‍സി ജേക്കബ്, കവി രാമകൃഷ്ണന്‍, മനു വി സുദേവ്, കടമ്മനിട്ട ആര്‍ പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Top