മനിതിയില്‍ നക്‌സലുകളെന്ന് കൊട്ടാരം; മല ചവിട്ടാതെ തിരിച്ചുപോക്കില്ലെന്ന് യുവതികള്‍

പമ്പ: തമിഴ്‌നാട്ടില്‍ നിന്നും മല ചവിട്ടാനെത്തിയ മനിതി സംഘടനയിലെ സ്ത്രീകളില്‍ നക്‌സലുകള്‍ ഉണ്ടെന്ന് പന്തളം കൊട്ടാരം. തങ്ക അങ്കി ഘോഷയാത്ര മുടക്കാനുള്ള നീക്കമാണെന്നും കൊട്ടാരം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ഇതേ അഭിപ്രായം പങ്കുവെച്ചു. പരിപാവനമായ ചടങ്ങ് തടസപ്പെടുത്താനാണ് ഇവരുടെ ശ്രമമെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ ശബരിമല ദര്‍ശനത്തിന് തമിഴ്നാട്ടില്‍ നിന്ന് എത്തിയ യുവതികളെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു.ദര്‍ശനം നടത്തിയെ തിരിച്ചുപോകുകയുള്ളു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തമിഴ്നാട്ടില്‍ നിന്ന് എത്തിയ മനിതി സംഘം. എങ്ങനെയും സന്നിധാനത്ത് എത്തിക്കണമെന്ന് മനിതി പ്രവര്‍ത്തകര്‍ പോലീസിനോട് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

11 പേരുള്ള സംഘത്തില്‍ ആറ് പേരാണ് ഇരുമുടിക്കെട്ടു നിറച്ചത്. അടുത്ത സംഘവും ഉടന്‍തന്നെ പമ്പയില്‍ എത്തുമെന്നാണ് മനിതി പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്.

Top