തരൂർ തോൽക്കും-കുമ്മനം വിജയിക്കും!!

തിരുവനന്തപുരം:കോൺഗ്രസിന്റെ വിശ്വപൗരൻ ശശി തരൂർ തിരുവനന്തപുരത്ത് തോൽക്കും.ഗവർണർ സ്ഥാനം രാജി വെച്ച് മത്സര രംഗത്ത് എത്തിയ കുമ്മനം രാജശേഖരൻ 40 ശതമാനം വോട്ടു നേടി വൻ വിജയം കൊയ്യുമെന്ന് ഏറ്റവും ലെറ്റെസ്റ്റ് സർവേ .ആറ് ശതമാനം വോട്ട് വ്യത്യാസത്തിൽ കുമ്മനം രാജശേഖരൻ പിടിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് Az സര്‍വെ ഫലം നൽകുന്ന സൂചന. എൻഡിഎ 40 ശതമാനം വോട്ട് പിടിക്കുന്ന മണ്ഡലത്തിൽ യുഡിഎഫിന് പ്രവചിക്കുന്നത് 34 ശതമാനം വോട്ടാണ്. ഇടത് മുന്നണിക്ക് 25 ശതമാനം വോട്ടുണ്ടാകുമെന്നും സര്‍വെ പ്രവചിക്കുന്നുണ്ട്.

ആദ്യതെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടിനടുത്ത് വിജയിച്ച ശശി തരൂര്‍ കഴിഞ്ഞ തവണ ജയിച്ചത് വെറും 15470 വോട്ടിനായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മൂന്നാം സ്ഥാനത്തുള്ള സിപിഐയും തമ്മിലുള്ള വ്യതാസം 33000ത്തോളം വോട്ടും .ത്രികോണപോരാട്ടത്തിന്‍റെ ചൂടേറെയുള്ള തലസ്ഥാനത്ത് ഇത്തവണ കാര്യങ്ങൾ കുമ്മനത്തിന് അനുകൂലമെന്നായിരുന്നു പുറത്തുവന്ന ഒട്ടുമിക്ക സര്‍വെ ഫലങ്ങളും .അതിനിടെ കോൺഗ്രസിൽ തരൂരിനെ തോൽപ്പിക്കാൻ കോൺഗ്രസുകാർ തന്നെ രംഗത്തിറങ്ങി എന്ന് ആരോപണം ഉയർന്നിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പില്‍ വടക്കൻ കേരളത്തിൽ യുഡിഎഫ് കുതിപ്പെന്ന് സര്‍വെ ഫലം. ഏഷ്യാനെറ്റ് ന്യൂസ് – AZ റിസർച്ച് പാർട്ണേർസ് സർവേയിൽ പങ്കെടുത്തവർ വടക്കൻ കേരളത്തിലെ എട്ടിൽ ആറ് മണ്ഡലങ്ങളിലും യുഡിഎഫിന് വിജയം പ്രവചിക്കുന്നു. കാസർഗോഡ്, പാലക്കാട് സിറ്റിങ് സീറ്റുകൾ ഇടതുപക്ഷം നിലനിർത്തുമെങ്കിലും കണ്ണൂർ സീറ്റ് കൈവിട്ട് പോകും.

സ്റ്റിങ് ഓപ്പറേഷനിലൂടെ അഴിമതി കറ പുരണ്ട സിറ്റിങ് എംപി എംകെ രാഘവനെ ജനം കൈവിടില്ലെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. വടകരയിൽ കൂറ്റൻ ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കുമെന്നാണ് അഭിപ്രായ സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. മലപ്പുറത്ത് 52 ശതമാനം പേരാണ് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

പക്ഷെ കേരളത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രതീക്ഷിക്കുന്നത് പോലുള്ള ലീഡ് ലഭിക്കില്ലെന്നാണ് പ്രവചനം. വടകരയിലെ ഫലമാണ് എല്‍ഡിഎഫ് ഏറ്റവും അധികം തിരിച്ചടി നല്‍കുന്നത്. 38 ശതമാനം വോട്ട് പി ജയരാജൻ നേടുമ്പോൾ 45 ശതമാനം വോട്ട് ഷെയറുമായി കെ മുരളീധരൻ കോൺഗ്രസിനുവേണ്ടി മണ്ഡലം നിലനിർത്തുമെന്നാണ് സർവേ ഫലം.

എന്നാല്‍, ഒളിക്യാമറ വിവാദത്തില്‍ കുടുങ്ങിയ എം കെ രാഘവന്‍ 44% ശതമാനം വോട്ട് ഷെയര്‍ നേടി യുഡിഎഫ് നിലനിര്‍ത്തുമെന്ന് തന്നെയാണ് സര്‍വെ ഫലം. എ പ്രദീപ് കുമാറിന് 36 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top