ശ്വാസം മുട്ടിച്ച് കൊന്നു, കിണറ്റിലെറിയാൻ ബൈക്കിൽ കയറ്റി..!! കൂസലില്ലാതെ മഞ്ജു പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍

നെടുമങ്ങാട്: കാമുകനുമൊത്ത് ജീവിക്കുന്നതിനായി സ്വന്തം മകളെ കിണറ്റിലെറിഞ്ഞപ്പോള്‍ മകള്‍ക്ക് ജീവനുണ്ടായിരുന്നെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍. നെടുമങ്ങാട് പറണ്ടോട് കുന്നുംപുറത്തു വീട്ടില്‍ മീരയുടെ മരണത്തിലാണ് അമ്മയുടെ പുതിയ മൊഴി. മീരയുടെ അമ്മ മഞ്ജു(39)വിനെയും കാമുകന്‍ അനീഷി(32)നെയും സംഭവങ്ങള്‍ നടന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് വെളിപ്പെടുത്തല്‍.

സംഭവദിവസവും ഇതിനേച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നല്‍കി. കിണറ്റിന്റെ അടുത്തെത്തിച്ചപ്പോള്‍ മീരയ്ക്ക് ഞരക്കം ഉള്ളതായി തോന്നിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ശരീരത്തില്‍ കല്ലും സിമന്റ് കട്ടയും കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് ഇവരുടെ മൊഴിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിന് ഇരുവരെയും എത്തിച്ചു. തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകന്‍ അനീഷും കൊലപാതകരംഗം പൊലീസിനു വിശദീകരിച്ചു നല്‍കി. മകള്‍ മരിച്ചുവെന്ന് ഉറപ്പായതോടെയാണ് മൃതദേഹം പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുന്നത്. മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടിലെത്തിച്ചു. രാത്രി ഒന്‍പതരയോടെ പിന്‍വശത്തെ കുറ്റിക്കാട്ടിലൂടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്നു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വഴിയരികിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു.

സംഭവം നടന്ന് 19 ദിവസത്തിനു ശേഷം മീരയുടെ മൃതദേഹം കിണറ്റില്‍ നിന്നു പുറത്തെടുത്തു നടത്തിയ പരിശോധനയില്‍ ആമാശയത്തില്‍ കലക്കവെള്ളം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു.

ജൂണ്‍ 10-ന് രാത്രി അമ്മയും മകളും അനീഷിന്റെ വരവിനെച്ചൊല്ലി വഴക്കിട്ടു. മകളെ കൊല്ലണമെന്ന് നേരത്തെ തീരുമാനിച്ചിരുന്ന അമ്മയും കാമുകനും മീരയെ ബലമായി കീഴ്പ്പെടുത്തി തറയില്‍ കമിഴ്ത്തിക്കിടത്തി. ചവിട്ടിപ്പിടിച്ചശേഷം കഴുത്തില്‍ ഷാളിട്ട് കഴുത്തില്‍ മുറുക്കി, മീര മരിച്ചുവെന്നാണ് ഇവര്‍ കരുതിയത്. അതിനുശേഷം ഇരുവരും നെടുമങ്ങാട് ടൗണിലെത്തി വാഹനത്തില്‍ ഇന്ധനം നിറച്ചശേഷം ഭക്ഷണം കഴിച്ച് തിരിച്ചെത്തി. രാത്രി ഒമ്പതരയോടെ ഇരുവരും ചേര്‍ന്ന് മീരയെ അനീഷിന്റെ വീട്ടിലെത്തിച്ചു. മീരയെ മതിലിനു മുകളില്‍ക്കൂടി പൊട്ടക്കിണറ്റിന്റെ ഭാഗത്തേയ്ക്കിട്ടപ്പോഴാണ് കുട്ടി മരിച്ചിട്ടില്ലെന്നു മനസ്സിലായത്. തുടര്‍ന്ന് അനീഷ് വീട്ടില്‍നിന്നു രണ്ട് ഹോളോബ്രിക്സുകള്‍ കൊണ്ടുവന്ന് മീരയുടെ ശരീരത്തില്‍ കെട്ടിവച്ചു. ഇതിനുശേഷം ഇരുവരും ചേര്‍ന്ന് മീരയെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.

മീര മരിച്ചെന്ന ധാരണയില്‍ അനീഷിന്റെ വീട്ടിലേക്ക് കുട്ടിയുമായി പോയത് ബൈക്കിലായിരുന്നു. രാത്രി 10-മണിയോടെ ചാറ്റല്‍മഴയുള്ള സമയത്ത് മകളെ ചുമന്ന് അമ്മയും കാമുകനും റോഡിലെത്തി. ബൈക്കില്‍ മീരയെ നടുക്കിരുത്തി അനീഷിന്റെ വീട്ടിലേക്കു പോയി. യാത്രയ്ക്കിടെ നഷ്ടമായ മീരയുടെ ഒരു ചെരുപ്പ് പറണ്ടോട്ടെ വീടിനു സമീപത്തുനിന്നും മറ്റൊന്ന് കാരാന്തറ കുരിശടിക്കു സമീപത്തു നിന്നും മഞ്ജു തന്നെ പോലീസിന് എടുത്തു കൊടുത്തു. മകളെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊന്ന രീതിയും പോലീസിന് വിവരിച്ചു കാണിച്ചു.

ചൊവ്വാഴ്ച തമിഴ്നാട്ടിലെ തെളിവെടുപ്പുകള്‍ക്കുശേഷം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇരുവരേയും പറണ്ടോട്ടെ വീട്ടിലെത്തിച്ചത്. നെടുമങ്ങാട് സി.ഐ. രാജേഷ്‌കുമാറിന്റെയും എസ്.ഐ. സുനില്‍ഗോപിയുടെയും നേതൃത്വത്തില്‍ പോലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. നൂറുകണക്കിനാളുകള്‍ പറണ്ടോട്ടും കാരാന്തറയിലും തടിച്ചുകൂടി. മഞ്ജു എത്തിയതോടെ ജനം കൂക്കുവിളിയും അസഭ്യവര്‍ഷവും ആരംഭിച്ചു. ഇടയ്ക്ക് ചിലര്‍ കല്ലേറിനും ശ്രമം നടത്തി. പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. തെളിവെടുപ്പ് വ്യാഴാഴ്ചയും തുടരും.

Top